ഫ്രാങ്ക്‌ഫര്‍ട്ട്: ജര്‍മനിയില്‍ ശൈത്യം രൂക്ഷമാകുന്നു. ഫ്രാങ്ക്‌ഫര്‍ട്ടിനടുത്ത്
ഓഫന്‍ബാഹിലെ ജര്‍മന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഫെബ്രുവരി രണ്ടിനെ ഏറ്റവും
തണുപ്പേറിയ രാത്രിയായി രേഖപ്പെടുത്തി. മൈനസ് 23.6 ഡിഗ്രി സെന്റിഗ്രേഡ്
താപനിലയാണ് ഈ രാത്രിയില്‍ ജര്‍മന്റെ കിഴക്കന്‍ സംസ്‌ഥാനമായ സാക്‌സണിലെ
ഫോക്‌റ്റ്ലാന്‍ഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. എല്ലാ ജര്‍മന്‍ സംസ്‌ഥാനങ്ങളിലും
രണ്ട് അക്ക മൈനസ് താപനില രാത്രികളിലും, മൈനസ് 10 മുതല്‍ 12 ഡിഗ്രി സെന്റിഗ്രേഡ്
താപനില പകലും അനുഭവപ്പെടുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന സൈബീരിയന്‍ തണുപ്പ് ഈ
വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്. കടുത്ത തണുപ്പിനെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍
രാജ്യങ്ങളില്‍ 114 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തു. പല വീടുകളിലും,
സ്‌ഥാപനങ്ങളിലും ഹീറ്റിംഗ് സമ്പ്രദായത്തിന് തകരാറുകള്‍ സംഭവിക്കുന്നതും
കാറുകള്‍ക്ക് സ്‌റ്റാര്‍ട്ടിംഗ് വിഷമതകളുണ്ടാകുന്നതും ജനജീവിതം
ദുരിതത്തിലാക്കുന്നു.
No comments:
Post a Comment