Tuesday, 24 April 2012
Monday, 19 March 2012
Friday, 9 March 2012
പിണറായി എന്ന
ആണ്‍കുട്ടി
മതത്തെ തൊടാന്‍ പാടില്ലെന്ന കാന്തപുരം എ.പി.അബുബക്കര്‍ മുസലിയാരുടെ പ്രസ്താവന പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ ഒരു ഭീഷണിക്കത്താണ്. മതകാര്യത്തില്‍ വേഷമൊന്നുമില്ലെന്നും ഇസ്‌ളാമികമായ എന്തിലും മുസ്‌ളീങ്ങള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമുള്ള താക്കീത് ഫലത്തില്‍ കേരളസമൂഹത്തിനെതിരെയുള്ള ഫത്‌വ തന്നെ. എന്നാല്‍ അതും സ്വത്വസംരക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് പ്രീണനവാദികള്‍ വിലയിരുത്തുന്നത്. ഇസ്‌ളാം മതസ്ഥാപകനായ മുഹമ്മദിന്റെ മുടിയുടെ പേരില്‍ കോഴിക്കോട്ട് ഒരു വാണിജ്യകേന്ദ്രവും ജലചികിത്സയും എ.പി സുന്നികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നിലാപാടാണതെന്ന ബോധ്യം കേരളത്തിലെ മഹാഭൂരിപക്ഷത്തിനുമുണ്ട്. ജനത്തെ മൊത്തമായും ചില്ലറയായും പ്രതിനിധീകരിക്കേണ്ട രാഷ്ട്രീയശക്തികള്‍ മതഭയം മൂലം നിശബ്ദത പാലിച്ചു പോന്നത് 'എന്തുമാകാം' എന്ന ചിന്ത മതനേതൃത്വങ്ങളില്‍ ജനിപ്പിച്ചിട്ടുണ്ട്. അധികാരവും സ്വാധീനവും വെട്ടിപ്പിടിക്കാന്‍ ഏതുതരം വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാവുമെന്ന് സ്വഭാവികമായും കാന്തപുരം കരുതിയിട്ടുണ്ടാവാം.
'മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തും' എന്ന സി.പി.എം.
ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ
രാഷ്ട്രീയ പ്രസ്താവനയാകുന്നു. അദ്ദേഹം പറഞ്ഞതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതായി
എന്തെങ്കിലുമുള്ളതായി സാമാന്യബുദ്ധിയുള്ള ആരും പറയില്ല. മകരജ്യോതി തട്ടിപ്പാണെന്ന്
ചിലര്‍ക്ക് ബോധ്യപ്പെട്ടപ്പോഴേക്കും നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞിരുന്നു.
ദുരന്തം നിര്‍മ്മിക്കാനും അതില്‍ ഇരയാകുന്നവരെ സഹായിക്കാനും നികുതിപ്പണം
ചെലവിടുമ്പോള്‍ അത് സര്‍വരേയും ബാധിക്കുന്ന വിഷയമായി മാറുകയാണ്. മതപ്രശ്‌നങ്ങള്‍
മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന ചിന്ത ചപലമാണ്. എല്ലാ മതകലഹങ്ങളും
ആത്യന്തികമായി പൊതുസമൂഹത്തിലേക്ക് തന്നെ പൊട്ടിയൊലിക്കും.
കേശവിവാദം കേവലം എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കമല്ല. അതിനുപരിയായി കേരള സമൂഹത്തിനാകാമാനം ലജ്ജിപ്പിക്കുന്ന പലതും ഈ വിവാദത്തിലുണ്ട്. കാന്തപുരത്തിന്റെ കേശവ്യവസായത്തെ എതിര്‍ക്കുന്ന ഇ.കെ വിഭാഗം സുന്നികള്‍ക്ക് കേശത്തിന്റെ സനതിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളു! ബാക്കിയൊക്കെ നൂറുശതമാനം സ്വീകാര്യം. സനത് മനുഷ്യനിര്‍മ്മിതരേഖയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം ശ്രദ്ധിക്കേണ്ട യാതൊന്നും ഈ നിയമപ്രശ്‌നത്തിലില്ല. സാങ്കേതികതടസ്സങ്ങളല്ല മറിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന് മുഖംപൊത്തി ചിരിക്കാതെ കേട്ടു നില്‍ക്കാനാവാത്ത ചില അസംബന്ധങ്ങള്‍ ഈ വ്യാപാരയുദ്ധത്തില്‍(business war) ഉണ്ടെന്നത് തന്നെയാണ് ഇവിടെ കാതലായ വിഷയം. ഒരു നാഗരികസമൂഹത്തിന് ഇത്രയും പിറകോട്ട് പോകാനാവുമോ?
തങ്ങള്‍ക്കിടയില്‍ മാത്രമേ മുടിതര്‍ക്കം പാടുള്ളുവെന്ന് കാന്തപുരം പറയുന്നത് വെറുതെയല്ല. കളമറിഞ്ഞുള്ള കളിയാണത്. അതോടെ തര്‍ക്കം സ്വയമേ റദ്ദാക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. കാരണം മുടിപള്ളി നിര്‍മ്മിക്കുന്നതിനോ അതുപയോഗിച്ച് ഭക്തിവ്യാപാരം നടത്തുന്നതിനോ തത്വത്തില്‍ ഇ.കെ സുന്നികള്‍ എതിരല്ല. സ്വന്തം നിലയ്ക്ക് മുഹമ്മദിന്റെ മുടി മുക്കിയ വെള്ളം പണ്ട് ലേലം ചെയ്തുകൊടുത്ത ചരിത്രവും അവര്‍ക്കുണ്ട്. അതായത് മുഹമ്മദിന്റെ മുടി 1400 വര്‍ഷം അതിജീവിച്ചെന്നും, അതിന് നിഴല്‍ ഉണ്ടാവില്ലെന്നും, അതില്‍ ഈച്ച വന്നിരിക്കില്ലെന്നും, അതിനെ അഗ്നിക്കിരയാക്കാനാവില്ലെന്നും, അത് മുക്കിയ ജലം കുടിച്ചാല്‍ പുണ്യം ലഭിക്കുമെന്നും അവരും ആണയിടുന്നു. മുടി അസ്സല്‍ ആകണമെന്ന് മാത്രം! പണ്ട് ഇത്തരത്തില്‍ മുഹമ്മദിന്റെ മുടി കത്തിക്കാന്‍ ശ്രമിച്ചിട്ട് കത്തിയില്ലെന്ന് കൂടി അവര്‍ പ്രചരിപ്പിക്കുന്നു. ഭാഗ്യവശാല്‍ കാന്തപുരത്തിന് അത്തരം ദുര്‍വാശികളൊന്നുമില്ല. കേശം കത്തിച്ചാല്‍ കത്തില്ലെങ്കിലും വെറുതെ റിസ്‌ക്കെടുക്കുന്നത് അനിസ്‌ളാമികമാണെന്നാണ് അദ്ദേഹത്തിന്റെ മറുവാദം.
സാമാന്യബുദ്ധിയെ പരിഹസിക്കുന്ന കേശപ്രകീര്‍ത്തനം അനായാസം വെട്ടിവിഴുങ്ങാമെങ്കില്‍ കാന്തപുരം ഹാജരാക്കുന്ന തെളിവുകള്‍ വിശ്വസിക്കാനാണോ പ്രയാസം?! തമ്മില്‍ ഭേദം കാന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനാവില്ല. വിശ്വാസകാര്യത്തില്‍ യുക്തിയും തെളിവുമൊന്നുമല്ല പ്രധാനമെന്ന് സദാ വീമ്പിളക്കുന്നവര്‍ കാന്തപുരത്തോട് മാത്രം തെളിവ് ആവശ്യപ്പെടുന്നത് ദയാശൂന്യമായ പ്രവര്‍ത്തിയാണ്. സനത് കൃത്രിമമായി ഉണ്ടാക്കുന്നതിലും പ്രയാസകരമല്ലേ മുടിയുണ്ടാക്കാന്‍!? പറയണം സര്‍, അന്ധവിശ്വാസം; അതല്ലേ എല്ലാം?!
മുഹമ്മദ് എല്ലാ അര്‍ത്ഥത്തിലും ഒരു മനുഷ്യനായിരുന്നുവെന്നാണ് കുര്‍-ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന് രോഗംകൊണ്ട് കഷ്ടപ്പെടേണ്ടി വന്നതും യുദ്ധത്തില്‍ പല്ലിന് പരിക്കേറ്റതുമൊക്കെ നാമവിടെ വായിക്കുന്നു. കേരളത്തിലെ പല മുസ്‌ളീം സംഘടനകളും മുഹമ്മദിന്റെ 'മനുഷ്യത്വം' അംഗീകരിക്കാന്‍ മടിക്കുന്നില്ലെങ്കിലും സുന്നികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദിവ്യത്വം സംബന്ധിച്ച് അതിശയോക്തിപരമായ ചില വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഹജ്ജ് കാലത്ത് മുഹമ്മദ് തന്നെ തന്റെ മുടി മുറിച്ച് സഹാബിമാര്‍ക്കിടയില്‍ വിതരണം ചെയ്തതായും ആ മുടി മുക്കിയ വെള്ളം കുടിച്ചാല്‍ പുണ്യകരമാണെന്ന് ഉദ്‌ബോധിപ്പിച്ചതായും ഹദീസുകളുണ്ട്(ബുഖാരി, ഹജ്ജ്-540).
രക്തം പാനം ചെയ്യുന്ന കൊമ്പുചികിത്സയില്‍ ആഗാധമായ വിശ്വാസവും മുഹമ്മദിനുണ്ടായിരുന്നുവത്രെ(മുസ്‌ളീം റിവ്യൂ, പേജ് 49, 1999 ജൂണ്‍). ഒരിക്കല്‍ തനിക്ക് രോഗം വന്നത് ചീര്‍പ്പ് ഉപയോഗിച്ച് ആരോ തനിക്കെതിരെ കൂടോത്രം ചെയ്തതു കൊണ്ടാണെന്ന് മുഹമ്മദ് പരാതിപ്പെട്ടതായും ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു(ബുഖാരി, തിബ്ബ്, 1345). അതായത് കാന്തപുരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആധികാരികമായ ഇസ്‌ളാമികവിശ്വാസങ്ങള്‍ തന്നെയാണ്. ഈ കഥകളെ 'അന്ധവിശ്വാസം' എന്ന ഗണത്തില്‍ പെടുത്തുന്ന മുസ്‌ളീങ്ങളുണ്ടാവാം. ഹദീസുകളെ അടിസ്ഥാനപ്രാമാണമായി അംഗീകരിക്കുന്നവരാണ് ഇ.കെ-മുജാഹിദ്-ജമാ അത്ത് വിഭാഗക്കാര്‍. ആ നിലയ്ക്ക് അവര്‍ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതില്‍ കഥയില്ല. ഒരുപക്ഷെ കൊല്ലപ്പെട്ടെ ചേകന്നൂര്‍ മൗലവിയുടെ ശിഷ്യരായ കുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിക്കാര്‍ മാത്രമാണ് ഔദ്യോഗികമായി ഹദീസുകളെ തള്ളിപ്പറയുന്നത്.
അധികാരത്തിന്റെ തുരുത്തുകള്‍
ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ സഹജവും അനിവാര്യവുമായ ഘടകമാണ്. മതമാകട്ടെ, അനിവാര്യമല്ലെന്ന് മാത്രമല്ല അത് പലപ്പോഴും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താറുമുണ്ട്. അധികാരവിഭജനം (separation of powers)എന്നതുകൊണ്ട് രാഷ്ട്രത്തേയും മതത്തേയും വേര്‍തിരിച്ചു നിര്‍ത്തുകയും രാഷ്ട്രീയത്തില്‍ നിന്ന് മതസ്വാധീനം നീക്കുകയും ചെയ്യുക എന്ന അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയത്തില്‍ മതം നേരിട്ട് ഇടപെടരുതെന്ന് പറയുന്നതുപോലെ മതകാര്യങ്ങളില്‍ നിന്ന് രാഷ്ട്രവും മാറിനില്‍ക്കണമെന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല. രാഷ്ട്രീയം മതമുള്‍പ്പെടെ സര്‍വതും ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയശക്തികള്‍ക്ക് എല്ലാത്തിലും ഇടപേടേണ്ടിവരും, നിലപാട് സ്വീകരിക്കേണ്ടി വരും. ശരിയാണ്, മതകോപം ഭയന്ന് മതം കാട്ടികൂട്ടുന്നതെന്തിനേയും വാഴ്ത്തിപ്പാടുകയോ അവയ്ക്കുനേരെ മൗനം അവലംബിക്കുകയോ ആണ് സാധാരണഗതിയില്‍ രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്ന പ്രായോഗികതന്ത്രം.
തങ്ങളുടെ അവകാശാധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ ഒളിച്ചോടാറുണ്ട് എന്നതുകൊണ്ടു മാത്രം ആ മേഖലകളില്‍ നിന്നൊക്കെ അവരെ ആട്ടിപ്പായിക്കുന്നത് ന്യായീകരിക്കാനാവില്ല. രാഷ്ട്രീയശക്തികള്‍ സ്വയം വരുത്തിവെച്ച വിനയാണിത്. മതപ്രീണനത്തിന്റെ കൊടുമുടികളില്‍ സ്വയം മറന്നുല്ലസിക്കവെ കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണ് ചോര്‍ന്ന് പോകുന്നത് ഒരുപക്ഷെ അവര്‍ അറിയുന്നുണ്ടായിരുന്നിരിക്കില്ല. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെതുപോലെ മതത്തെ പ്രീണിപ്പിച്ച് അതിനെ മെരുക്കാനുമാവില്ല. പ്രീണനം കൊഴുക്കുന്നതനുസരിച്ച് മതശാഠ്യങ്ങളും നിര്‍ബന്ധങ്ങളും തിളച്ചുപൊന്തും.
ഛിന്നവല്‍ക്കരിക്കുന്ന സമൂഹത്തില്‍ പ്രാദേശികവും വംശീയവുമായ അധികാരതുരുത്തുകള്‍ സൃഷ്ടിച്ച് സ്വന്തം സ്വാധീനവും അധീശത്വവും ഊട്ടിയുറപ്പിക്കാനാണ് സ്വത്വസംരക്ഷകര്‍ അദ്ധ്വാനിക്കുന്നത്. രാഷ്ട്രബോധം, ദേശീയത, സാമൂഹികപ്രതിബന്ധത തുടങ്ങിയ വിശാലതാല്‍പര്യങ്ങളെ അട്ടിമറിക്കുന്ന സങ്കുചിതവും വര്‍ഗ്ഗീയവുമായ കൂട്ടായ്മബോധമാണവിടെ ലക്ഷ്യം. മണ്‍മറഞ്ഞ നാടുവാഴി-ഗോത്ര വ്യവസ്ഥയുടെ നവീനപതിപ്പുകള്‍ക്ക് വേണ്ടിയുള്ള നിലവിളിയാണിത്. നാഗരികമനുഷ്യരുടെ മസ്തിഷ്‌ക്കത്തിലേക്ക് വംശബോധവും ഗോത്രസംസ്‌കൃതിയും കുത്തിനിറയ്ക്കുന്നത് അവരെ രക്ഷിക്കാനുള്ള മോഹം കൊണ്ടല്ല. പ്രസ്തുത ജനതകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ ബലത്തില്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കാനുളള അമിത വ്യഗ്രതയാണിവിടെ പ്രകടമാകുന്നത്. ആഫ്രിക്കയിലെ പിന്നാക്ക രാജ്യങ്ങളില്‍ നിരന്തരം സ്വയം പരാജയപ്പെടുത്തുന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായ സമൂഹങ്ങളെ കാണാനാവും. പാകിസ്ഥാനുകളും അഫ്ഗാനിസ്ഥാനുകളും രൂപപ്പെടുന്നതും ഇതേ മൂശയിലാണെന്നറിയണം. സ്വത്വബോധം കനക്കുമ്പോള്‍ സമൂഹം ശിഥിലമാകുകയും രാജ്യം ചെറുതാകുകയും ചെയ്യുന്നു. 'ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം വേറാരും അതില്‍ അഭിപ്രായം പറയേണ്ടതില്ല' എന്ന കാന്തപുരം മാതൃകയിലുള്ള തീട്ടൂരം പരിധിയില്ലാത്ത അധികാരത്തിന്റെ സ്വകാര്യതുരുത്തുകള്‍ ഇവിടെയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പൊതുസമൂഹം രാഷ്ട്രശരീരമാകുന്നു. മറ്റ് കൂട്ടായ്മകളും സ്വത്വങ്ങളും ഉപസത്വങ്ങളും ശരീരത്തിന്റെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കില്ല. പൊതുസമൂഹം എന്നത് നീക്കംചെയ്യാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് (undeletable reality)ബോധ്യമുള്ള വ്യക്തിയാണ് പിണറായി വിജയന്‍. പാര്‍ട്ടിയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും കൃത്യമായും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് കാര്യങ്ങളെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് കാരണം പാര്‍ട്ടിക്ക് ബാഹ്യമായി നിലകൊള്ളുന്ന പൊതുസമൂഹം തന്നെയാണ്. 'പാര്‍ട്ടി പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി' മാത്രമല്ലാത്തതു പോലെ മതവും സ്വകാര്യസ്വത്തല്ല. രണ്ടും സമൂഹത്തില്‍ ജീവിക്കുന്നവയാണ്. രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകളേയും അപചയങ്ങളേയും വിമര്‍ശിക്കാന്‍ ആവേശം കാണിക്കുന്ന മതം തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്.
രാജ്യത്തേയും ഭരണാധികാരികളേയും ഭരണഘടനയേയും നിര്‍ദ്ദയം വിമര്‍ശിക്കാന്‍ അധികാരമുള്ള പൗരന് മതത്തെ മാത്രം വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് വരുന്നത് ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ശവക്കുഴി തോണ്ടും.
മതപരിഷ്‌ക്കരണശ്രമങ്ങളില്‍ പലതും ആഭ്യന്തരസമ്മര്‍ദ്ദം കൊണ്ട് മാത്രം ഫലവത്തായേക്കില്ല. മിക്കപ്പോഴും അതിന് ബാഹ്യപിന്തുണ അത്യന്താപേക്ഷിതമായി വരാം. മതം സ്വയം പരിഷ്‌ക്കരിക്കുമെന്ന വാദം അസ്ഥാനത്താണ്. മതം മനുഷ്യനെ പരിഷ്‌ക്കരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മതം ഒരുകാലത്തും മാറ്റത്തെ സ്വാഗതം ചെയ്തിട്ടില്ല. മറ്റ് ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് വൈമനസ്യത്തോടെ അത് പരിവര്‍ത്തനവിധേയമാകുന്നത്. മതവും പൊതുസമൂഹവുമായുള്ള അതിര്‍ത്തി നേര്‍ത്തതും സുതാര്യവുമാകുന്നു. ഇരുകൂട്ടരും പലതും പങ്കുവെക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതം ഒരു പരമാധികാര റിപബ്‌ളിക്കല്ല, അത് സമൂഹത്തിലേക്കാണ് തുറന്നിരിക്കുന്നത്.
സമൂഹം മതത്തിലേക്കും തിരിച്ചും പരസ്പരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ആ നിലയ്ക്ക് മതകാര്യത്തില്‍ പൊതുസമൂഹത്തിനുള്ള അധികാരവും ഉത്തരവാദിത്വവും ബാധ്യതയും സുവ്യക്തമാണ്. മതമോചനവും മതബോധനവും ഉറപ്പു നല്‍കുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്. മതം രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വിധേയമായിരിക്കണം; മറിച്ചുള്ള വാദം ദേശവിരുദ്ധമാകുന്നു.
അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം
തങ്ങളുടെ കളരിയില്‍ മറ്റുള്ളവര്‍ കസര്‍ത്തു കാട്ടേണ്ടെന്ന് കാന്തപുരം പറയുമ്പോള്‍ ഫലത്തില്‍ അത് പൊതുസമൂഹത്തിനെതിരെ നീട്ടിയെറിയുന്ന ഫത്‌വയായി പരിണമിക്കുന്നു. അദ്ദേഹം പ്രകോപിതനാകുന്നതിന് കാരണങ്ങള്‍ പലതാണ്. തന്റെ അധികാരസീമയിലേക്ക് അന്യശക്തികള്‍ കടന്നുകയറിയതായി അദ്ദേഹം സങ്കല്‍പ്പിക്കുന്നു. പള്ളികള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ മറ്റൊരു പള്ളി കൂടി നിര്‍മ്മിച്ചതുകൊണ്ട് കാര്യമില്ല. മുടിപ്പള്ളിയും ജലചികിത്സയുമൊക്കെ മുസ്‌ളീംങ്ങള്‍ക്കിടയില്‍ തുടങ്ങിവെച്ചത് കാന്തപുരമല്ല. കാശ്മീരിലെ ഹസ്രത്ത്ബല്‍ ഉള്‍പ്പെടെ മുഹമ്മദിന്റെ മുടി സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന പള്ളികള്‍ വേറെയുണ്ട്. കേരളത്തിലെ മുഖ്യധാര മുസ്‌ളീങ്ങള്‍ക്കിടയില്‍ പണ്ടേ ജലചികിത്സയ്ക്ക് നല്ല പ്രചാരമുള്ളതാണ്. പല്ല്, നഖം, മുടി, അസ്ഥി തുടങ്ങിയ ശാരീരിക അവശിഷ്ടങ്ങളെ ആധാരമാക്കിയുള്ള ഭക്തിതട്ടിപ്പുകളുടെ കാര്യത്തില്‍ ഇസ്‌ളാമിതര മതങ്ങളും പിന്നാക്കമല്ല.
ഈ വര്‍ഷം ശബരിമലയിലെ നടവരവും ആള്‍വരവും കുറയാനുള്ള പ്രധാന കാരണം കഴിഞ്ഞകൊല്ലമുണ്ടായ മകരജ്യോതി ദുരന്തമാണല്ലോ. അന്ന് ഭക്തരുടെ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ നാസ്തികരും മതേതരവാദികളും അടക്കമുള്ള മതബാഹ്യസമൂഹം അതിന് പിന്നിലെ നഗ്നമായ ചൂഷണത്തെ ശക്തിയുക്തം ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴും മറ്റ് പ്രബല സമുദായ സംഘടനകള്‍ വാചാലമായ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷെ ആ സമുദായങ്ങളില്‍ പെട്ടവര്‍ ഫേസ്ബുക്കും ബ്‌ളോഗും അടക്കമുള്ള സൈബര്‍ലോകത്ത് തങ്ങളുടെ പരിഹാസവും അമര്‍ഷവും പൊട്ടിച്ചൊഴുക്കുന്നതില്‍ പിശുക്ക് കാട്ടിയതുമില്ല. സ്വമതത്തില്‍ ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കുന്നവര്‍ക്ക് മുസ്‌ളീങ്ങളുടെ വിശ്വാസത്തെ കുറ്റം പറയാന്‍ അവകാശമില്ലെന്ന് തന്നെയാണ് കാന്തപുരം വാദിക്കുന്നത്. 'നിങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടുന്നില്ല, എന്തുകൊണ്ട് ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നു?' എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹമുന്നയിക്കുന്നത്.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഈ ഉപദേശം രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുടി കത്തുമോ ഇല്ലയോ എന്നു പറയാനുള്ള ജ്ഞാനം പോലും തനിക്കില്ലെന്ന് അദ്ദേഹം വിനയാനിത്വനായി വിലപിച്ചു. അപ്പോസ്തലന്‍മാരുടെ എല്ലും പല്ലും സൂക്ഷിക്കുന്നിടത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഒരാള്‍ക്ക് മുടിപ്പള്ളിയെ വിമര്‍ശിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം മാത്രം. പക്ഷെ പൊതു സമൂഹത്തിന്, വിശേഷിച്ചും പിണറായി വിജയനെ പോലുള്ള ഒരു ശുദ്ധ മതേതരവാദിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്ന നിലപാട് കലര്‍പ്പില്ലാത്ത ഫാഷിസമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ സ്വത്വവാദം എന്നറിയപ്പെട്ട ഉത്തരാധുനിക മതപ്രേമത്തെ അര്‍ഹിക്കുന്ന സ്ഥാനത്ത് കുടിയിരുത്തുക വഴി കേരളത്തിലെ മതേതരബോധത്തിന് മികച്ച സംഭാവനയാണ് പിണറായി വിജയന്‍ നല്‍കിയത്. 2006-11 നിയമസഭയില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് സി.പി.എം എം.എല്‍.എ മാരെ കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറയച്ചതും സഖാവ് മത്തായി ചാക്കോ Ex MLA യെ മരണവേളയില്‍ അപമാനിക്കാന്‍ ശ്രമിച്ച ക്രൈസ്തവ പുരോഹിതനെ സഭ്യതയുടെ സീമ ലംഘിച്ചുകൊണ്ട് തന്നെ ശകാരിച്ചതിലും മതധാര്‍ഷ്ട്യത്തിനെതിരെയുള്ള പിണറായിയുടെ കമ്മ്യൂണിസ്റ്റ് നിലപാട് നിഴലിച്ചിരുന്നു. ഇന്ന് 'മുടി ഏതായാലും കത്തിച്ചാല്‍ കത്തുമെന്ന്' തുറന്നടിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുപരിയായി കാര്യങ്ങളെ സമീപിക്കാന്‍ സ്ഥൈര്യം കാണിക്കുന്ന അപൂര്‍വം രാഷ്ട്രീയക്കാരിലൊരാളായി സ്വയം അടയാളപ്പെടുത്തുകയാണദ്ദേഹം.
പാര്‍ട്ടി സംസ്ഥാനസമ്മേളനം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പോരാടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന മുടിപ്പള്ളിചോദ്യത്തില്‍ നിന്ന് പിണറായി തന്ത്രപരമായി ഒഴിഞ്ഞുമാറിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കേശപരാമര്‍ശം കാന്തപുരം ഭീഷണിപ്പെടുത്തിയപ്പോള്‍ വല്ലാതെ മയപ്പെടുത്തിയെന്നും ആരോപണവുമുണ്ട്. പക്ഷെ ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മതത്തെ മെരുക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. മതത്തിന് മുന്നില്‍ നിരുപാധികമായി കീഴടങ്ങാനും അതിനെ വാഴ്ത്തി തളരാനും പരിശീലനം സിദ്ധിച്ച പ്രായോഗികമതികള്‍ പെരുകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലപ്പെടുകയും മതം മദഭരിതമാകുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല.
'ഒരു ആരാധനാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന്'
പണ്ട് സി. കേശവന്‍ പറഞ്ഞതുപോലെ ഇന്നാര്‍ക്കെങ്കിലും പറയാനാകുമോ എന്നാണ് ചോദ്യം.
എന്താണിവിടെ സംഭവിച്ചത്? മതം കണ്ണുരുട്ടുമ്പോള്‍ തുണി നനയ്ക്കുന്ന നിലയിലേക്ക്
രാഷ്ട്രീയകക്ഷികള്‍ അധ:പതിച്ചു. ജനം പോകുന്ന വഴിക്ക് അടിക്കാനും നല്ലതും ചീത്തയും
ഉള്‍പ്പെടെ അവര്‍ക്ക് താല്‍പര്യമുള്ള എന്തിനേയും അന്ധമായി പിന്തുണയ്ക്കാനുമുള്ള
അതിബുദ്ധി കാട്ടിയതിന്റെ ഫലമാണിത്. തെരഞ്ഞെടുപ്പ് നഷ്ടം മുന്നില്‍ കാണുന്നതിനാല്‍
തിരുത്തല്‍ശക്തികളാകാന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറല്ല.സ്വഭാവികമായും
സി.കേശവന്‍മാര്‍ റദ്ദാക്കപ്പെട്ടു.
ഇനി നമുക്ക് ഏതെങ്കിലും മതപരമായ അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ നീക്കം ചെയ്യാനാവുമോ? ചെയ്തതൊക്കെ ചെയ്തു-ഇനിയൊന്നും നടപ്പില്ല എന്ന അവസ്ഥ സംജാതമാകുകയാണോ? സതിയും നരബലിയും അയിത്തവുമുള്‍പ്പെടെയുള്ള മതമാലിന്യങ്ങള്‍ ഇന്നും നിലവിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ വിശുദ്ധമായി അവ സഹിക്കപ്പെടുമായിരുന്നു. എതിര്‍പ്പിന്റെ ദുര്‍ബലസ്വരങ്ങളെ കൈകാര്യം ചെയ്യാനായി സ്വത്വവാദികളും പ്രീണനപ്രഭുക്കളും ചാടിവീഴും. എന്തേ അനാചാരം നിലനിര്‍ത്താന്‍ ഒരു ജനതയന്ന നിലയില്‍ അവര്‍ക്ക് അവകാശമില്ലേ?! അവര്‍ അന്ധവിശ്വാസം ആചരിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെന്ത് ചേതം?!.. ചപലമായ ഇത്തരം ചോദ്യങ്ങളുമായി അവര്‍ അരങ്ങു തകര്‍ക്കും.രാഷ്ട്രീയക്കാരനാവട്ടെ, എണ്ണം നോക്കി ഗുണം നിര്‍ണ്ണയിക്കും. മതത്തെ നോവിക്കാതിരിക്കുക എന്നത് രാഷ്ട്രീയവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് നേതാക്കളും ഭരണാധികാരികളും ഗീര്‍വാണമടിക്കുമ്പോള്‍ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മതേതര രാഷ്ട്രീയത്തിന് ഉടയാടകള്‍ നഷ്ടപ്പെടുകയാണ്. പാകിസ്ഥാനുകളും റുവാണ്ടകളും ഉണ്ടാകുന്നത് എങ്ങനെയെന്ന് ഇനിയും തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നോ?!
ഏവരും മതസേവയ്ക്കായി ഉഴറി നടക്കുമ്പോള്‍, മതത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന 'നല്ലവശങ്ങള്‍' പര്‍വതീകരിച്ച് പ്രതിരോധം ചമയ്ക്കുമ്പോള്‍, പണയപ്പെടുത്താന്‍ ഏറെയൊന്നും ബാക്കിയില്ലാത്ത പൊതുസമൂഹവും ജനാധിപത്യവും നഷ്ടബോധം കൊണ്ട് വിതുമ്പുകയാണ്. 'മലപ്പുറം നമ്മുടേത്, കോട്ടയം അവരുടേത്' എന്ന നിലയില്‍ അധികാരവിഭജനവുമായി മതം പിടിമുറുക്കുമ്പോള്‍, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനും വിമര്‍ശിക്കാനും ജന്മാവകാശമുള്ള തങ്ങള്‍ മതം ഏര്‍പ്പെടുത്തുന്ന ഫത്‌വകള്‍ പരാതികളില്ലാതെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് രാഷ്ട്രീയ ശക്തികള്‍ ഏറ്റുപറയുമ്പോള്‍ നമ്മുടെ ജനാധിപത്യം മതാധിപത്യം അക്ഷരതെറ്റോടെ
![]() |
| Kanthapuram AP Abubaker |
മതത്തെ തൊടാന്‍ പാടില്ലെന്ന കാന്തപുരം എ.പി.അബുബക്കര്‍ മുസലിയാരുടെ പ്രസ്താവന പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ ഒരു ഭീഷണിക്കത്താണ്. മതകാര്യത്തില്‍ വേഷമൊന്നുമില്ലെന്നും ഇസ്‌ളാമികമായ എന്തിലും മുസ്‌ളീങ്ങള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമുള്ള താക്കീത് ഫലത്തില്‍ കേരളസമൂഹത്തിനെതിരെയുള്ള ഫത്‌വ തന്നെ. എന്നാല്‍ അതും സ്വത്വസംരക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് പ്രീണനവാദികള്‍ വിലയിരുത്തുന്നത്. ഇസ്‌ളാം മതസ്ഥാപകനായ മുഹമ്മദിന്റെ മുടിയുടെ പേരില്‍ കോഴിക്കോട്ട് ഒരു വാണിജ്യകേന്ദ്രവും ജലചികിത്സയും എ.പി സുന്നികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നിലാപാടാണതെന്ന ബോധ്യം കേരളത്തിലെ മഹാഭൂരിപക്ഷത്തിനുമുണ്ട്. ജനത്തെ മൊത്തമായും ചില്ലറയായും പ്രതിനിധീകരിക്കേണ്ട രാഷ്ട്രീയശക്തികള്‍ മതഭയം മൂലം നിശബ്ദത പാലിച്ചു പോന്നത് 'എന്തുമാകാം' എന്ന ചിന്ത മതനേതൃത്വങ്ങളില്‍ ജനിപ്പിച്ചിട്ടുണ്ട്. അധികാരവും സ്വാധീനവും വെട്ടിപ്പിടിക്കാന്‍ ഏതുതരം വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറാവുമെന്ന് സ്വഭാവികമായും കാന്തപുരം കരുതിയിട്ടുണ്ടാവാം.
![]() |
| Pinarayi Vijayan |
കേശവിവാദം കേവലം എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കമല്ല. അതിനുപരിയായി കേരള സമൂഹത്തിനാകാമാനം ലജ്ജിപ്പിക്കുന്ന പലതും ഈ വിവാദത്തിലുണ്ട്. കാന്തപുരത്തിന്റെ കേശവ്യവസായത്തെ എതിര്‍ക്കുന്ന ഇ.കെ വിഭാഗം സുന്നികള്‍ക്ക് കേശത്തിന്റെ സനതിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളു! ബാക്കിയൊക്കെ നൂറുശതമാനം സ്വീകാര്യം. സനത് മനുഷ്യനിര്‍മ്മിതരേഖയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹം ശ്രദ്ധിക്കേണ്ട യാതൊന്നും ഈ നിയമപ്രശ്‌നത്തിലില്ല. സാങ്കേതികതടസ്സങ്ങളല്ല മറിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന് മുഖംപൊത്തി ചിരിക്കാതെ കേട്ടു നില്‍ക്കാനാവാത്ത ചില അസംബന്ധങ്ങള്‍ ഈ വ്യാപാരയുദ്ധത്തില്‍(business war) ഉണ്ടെന്നത് തന്നെയാണ് ഇവിടെ കാതലായ വിഷയം. ഒരു നാഗരികസമൂഹത്തിന് ഇത്രയും പിറകോട്ട് പോകാനാവുമോ?
തങ്ങള്‍ക്കിടയില്‍ മാത്രമേ മുടിതര്‍ക്കം പാടുള്ളുവെന്ന് കാന്തപുരം പറയുന്നത് വെറുതെയല്ല. കളമറിഞ്ഞുള്ള കളിയാണത്. അതോടെ തര്‍ക്കം സ്വയമേ റദ്ദാക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം. കാരണം മുടിപള്ളി നിര്‍മ്മിക്കുന്നതിനോ അതുപയോഗിച്ച് ഭക്തിവ്യാപാരം നടത്തുന്നതിനോ തത്വത്തില്‍ ഇ.കെ സുന്നികള്‍ എതിരല്ല. സ്വന്തം നിലയ്ക്ക് മുഹമ്മദിന്റെ മുടി മുക്കിയ വെള്ളം പണ്ട് ലേലം ചെയ്തുകൊടുത്ത ചരിത്രവും അവര്‍ക്കുണ്ട്. അതായത് മുഹമ്മദിന്റെ മുടി 1400 വര്‍ഷം അതിജീവിച്ചെന്നും, അതിന് നിഴല്‍ ഉണ്ടാവില്ലെന്നും, അതില്‍ ഈച്ച വന്നിരിക്കില്ലെന്നും, അതിനെ അഗ്നിക്കിരയാക്കാനാവില്ലെന്നും, അത് മുക്കിയ ജലം കുടിച്ചാല്‍ പുണ്യം ലഭിക്കുമെന്നും അവരും ആണയിടുന്നു. മുടി അസ്സല്‍ ആകണമെന്ന് മാത്രം! പണ്ട് ഇത്തരത്തില്‍ മുഹമ്മദിന്റെ മുടി കത്തിക്കാന്‍ ശ്രമിച്ചിട്ട് കത്തിയില്ലെന്ന് കൂടി അവര്‍ പ്രചരിപ്പിക്കുന്നു. ഭാഗ്യവശാല്‍ കാന്തപുരത്തിന് അത്തരം ദുര്‍വാശികളൊന്നുമില്ല. കേശം കത്തിച്ചാല്‍ കത്തില്ലെങ്കിലും വെറുതെ റിസ്‌ക്കെടുക്കുന്നത് അനിസ്‌ളാമികമാണെന്നാണ് അദ്ദേഹത്തിന്റെ മറുവാദം.
സാമാന്യബുദ്ധിയെ പരിഹസിക്കുന്ന കേശപ്രകീര്‍ത്തനം അനായാസം വെട്ടിവിഴുങ്ങാമെങ്കില്‍ കാന്തപുരം ഹാജരാക്കുന്ന തെളിവുകള്‍ വിശ്വസിക്കാനാണോ പ്രയാസം?! തമ്മില്‍ ഭേദം കാന്തപുരമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനാവില്ല. വിശ്വാസകാര്യത്തില്‍ യുക്തിയും തെളിവുമൊന്നുമല്ല പ്രധാനമെന്ന് സദാ വീമ്പിളക്കുന്നവര്‍ കാന്തപുരത്തോട് മാത്രം തെളിവ് ആവശ്യപ്പെടുന്നത് ദയാശൂന്യമായ പ്രവര്‍ത്തിയാണ്. സനത് കൃത്രിമമായി ഉണ്ടാക്കുന്നതിലും പ്രയാസകരമല്ലേ മുടിയുണ്ടാക്കാന്‍!? പറയണം സര്‍, അന്ധവിശ്വാസം; അതല്ലേ എല്ലാം?!
മുഹമ്മദ് എല്ലാ അര്‍ത്ഥത്തിലും ഒരു മനുഷ്യനായിരുന്നുവെന്നാണ് കുര്‍-ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. അദ്ദേഹത്തിന് രോഗംകൊണ്ട് കഷ്ടപ്പെടേണ്ടി വന്നതും യുദ്ധത്തില്‍ പല്ലിന് പരിക്കേറ്റതുമൊക്കെ നാമവിടെ വായിക്കുന്നു. കേരളത്തിലെ പല മുസ്‌ളീം സംഘടനകളും മുഹമ്മദിന്റെ 'മനുഷ്യത്വം' അംഗീകരിക്കാന്‍ മടിക്കുന്നില്ലെങ്കിലും സുന്നികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ദിവ്യത്വം സംബന്ധിച്ച് അതിശയോക്തിപരമായ ചില വിശ്വാസങ്ങള്‍ നിലവിലുണ്ട്. ഹജ്ജ് കാലത്ത് മുഹമ്മദ് തന്നെ തന്റെ മുടി മുറിച്ച് സഹാബിമാര്‍ക്കിടയില്‍ വിതരണം ചെയ്തതായും ആ മുടി മുക്കിയ വെള്ളം കുടിച്ചാല്‍ പുണ്യകരമാണെന്ന് ഉദ്‌ബോധിപ്പിച്ചതായും ഹദീസുകളുണ്ട്(ബുഖാരി, ഹജ്ജ്-540).
രക്തം പാനം ചെയ്യുന്ന കൊമ്പുചികിത്സയില്‍ ആഗാധമായ വിശ്വാസവും മുഹമ്മദിനുണ്ടായിരുന്നുവത്രെ(മുസ്‌ളീം റിവ്യൂ, പേജ് 49, 1999 ജൂണ്‍). ഒരിക്കല്‍ തനിക്ക് രോഗം വന്നത് ചീര്‍പ്പ് ഉപയോഗിച്ച് ആരോ തനിക്കെതിരെ കൂടോത്രം ചെയ്തതു കൊണ്ടാണെന്ന് മുഹമ്മദ് പരാതിപ്പെട്ടതായും ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു(ബുഖാരി, തിബ്ബ്, 1345). അതായത് കാന്തപുരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആധികാരികമായ ഇസ്‌ളാമികവിശ്വാസങ്ങള്‍ തന്നെയാണ്. ഈ കഥകളെ 'അന്ധവിശ്വാസം' എന്ന ഗണത്തില്‍ പെടുത്തുന്ന മുസ്‌ളീങ്ങളുണ്ടാവാം. ഹദീസുകളെ അടിസ്ഥാനപ്രാമാണമായി അംഗീകരിക്കുന്നവരാണ് ഇ.കെ-മുജാഹിദ്-ജമാ അത്ത് വിഭാഗക്കാര്‍. ആ നിലയ്ക്ക് അവര്‍ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നതില്‍ കഥയില്ല. ഒരുപക്ഷെ കൊല്ലപ്പെട്ടെ ചേകന്നൂര്‍ മൗലവിയുടെ ശിഷ്യരായ കുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിക്കാര്‍ മാത്രമാണ് ഔദ്യോഗികമായി ഹദീസുകളെ തള്ളിപ്പറയുന്നത്.
അധികാരത്തിന്റെ തുരുത്തുകള്‍
ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ സഹജവും അനിവാര്യവുമായ ഘടകമാണ്. മതമാകട്ടെ, അനിവാര്യമല്ലെന്ന് മാത്രമല്ല അത് പലപ്പോഴും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താറുമുണ്ട്. അധികാരവിഭജനം (separation of powers)എന്നതുകൊണ്ട് രാഷ്ട്രത്തേയും മതത്തേയും വേര്‍തിരിച്ചു നിര്‍ത്തുകയും രാഷ്ട്രീയത്തില്‍ നിന്ന് മതസ്വാധീനം നീക്കുകയും ചെയ്യുക എന്ന അര്‍ത്ഥമാണുള്ളത്. രാഷ്ട്രീയത്തില്‍ മതം നേരിട്ട് ഇടപെടരുതെന്ന് പറയുന്നതുപോലെ മതകാര്യങ്ങളില്‍ നിന്ന് രാഷ്ട്രവും മാറിനില്‍ക്കണമെന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല. രാഷ്ട്രീയം മതമുള്‍പ്പെടെ സര്‍വതും ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയാകുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയശക്തികള്‍ക്ക് എല്ലാത്തിലും ഇടപേടേണ്ടിവരും, നിലപാട് സ്വീകരിക്കേണ്ടി വരും. ശരിയാണ്, മതകോപം ഭയന്ന് മതം കാട്ടികൂട്ടുന്നതെന്തിനേയും വാഴ്ത്തിപ്പാടുകയോ അവയ്ക്കുനേരെ മൗനം അവലംബിക്കുകയോ ആണ് സാധാരണഗതിയില്‍ രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്ന പ്രായോഗികതന്ത്രം.
തങ്ങളുടെ അവകാശാധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ ഒളിച്ചോടാറുണ്ട് എന്നതുകൊണ്ടു മാത്രം ആ മേഖലകളില്‍ നിന്നൊക്കെ അവരെ ആട്ടിപ്പായിക്കുന്നത് ന്യായീകരിക്കാനാവില്ല. രാഷ്ട്രീയശക്തികള്‍ സ്വയം വരുത്തിവെച്ച വിനയാണിത്. മതപ്രീണനത്തിന്റെ കൊടുമുടികളില്‍ സ്വയം മറന്നുല്ലസിക്കവെ കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണ് ചോര്‍ന്ന് പോകുന്നത് ഒരുപക്ഷെ അവര്‍ അറിയുന്നുണ്ടായിരുന്നിരിക്കില്ല. ഭിക്ഷ കൊടുത്ത് ഭിക്ഷാടനം ഇല്ലാതാക്കാനാവില്ലെതുപോലെ മതത്തെ പ്രീണിപ്പിച്ച് അതിനെ മെരുക്കാനുമാവില്ല. പ്രീണനം കൊഴുക്കുന്നതനുസരിച്ച് മതശാഠ്യങ്ങളും നിര്‍ബന്ധങ്ങളും തിളച്ചുപൊന്തും.
ഛിന്നവല്‍ക്കരിക്കുന്ന സമൂഹത്തില്‍ പ്രാദേശികവും വംശീയവുമായ അധികാരതുരുത്തുകള്‍ സൃഷ്ടിച്ച് സ്വന്തം സ്വാധീനവും അധീശത്വവും ഊട്ടിയുറപ്പിക്കാനാണ് സ്വത്വസംരക്ഷകര്‍ അദ്ധ്വാനിക്കുന്നത്. രാഷ്ട്രബോധം, ദേശീയത, സാമൂഹികപ്രതിബന്ധത തുടങ്ങിയ വിശാലതാല്‍പര്യങ്ങളെ അട്ടിമറിക്കുന്ന സങ്കുചിതവും വര്‍ഗ്ഗീയവുമായ കൂട്ടായ്മബോധമാണവിടെ ലക്ഷ്യം. മണ്‍മറഞ്ഞ നാടുവാഴി-ഗോത്ര വ്യവസ്ഥയുടെ നവീനപതിപ്പുകള്‍ക്ക് വേണ്ടിയുള്ള നിലവിളിയാണിത്. നാഗരികമനുഷ്യരുടെ മസ്തിഷ്‌ക്കത്തിലേക്ക് വംശബോധവും ഗോത്രസംസ്‌കൃതിയും കുത്തിനിറയ്ക്കുന്നത് അവരെ രക്ഷിക്കാനുള്ള മോഹം കൊണ്ടല്ല. പ്രസ്തുത ജനതകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്നതിന്റെ ബലത്തില്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കാനുളള അമിത വ്യഗ്രതയാണിവിടെ പ്രകടമാകുന്നത്. ആഫ്രിക്കയിലെ പിന്നാക്ക രാജ്യങ്ങളില്‍ നിരന്തരം സ്വയം പരാജയപ്പെടുത്തുന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായ സമൂഹങ്ങളെ കാണാനാവും. പാകിസ്ഥാനുകളും അഫ്ഗാനിസ്ഥാനുകളും രൂപപ്പെടുന്നതും ഇതേ മൂശയിലാണെന്നറിയണം. സ്വത്വബോധം കനക്കുമ്പോള്‍ സമൂഹം ശിഥിലമാകുകയും രാജ്യം ചെറുതാകുകയും ചെയ്യുന്നു. 'ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം വേറാരും അതില്‍ അഭിപ്രായം പറയേണ്ടതില്ല' എന്ന കാന്തപുരം മാതൃകയിലുള്ള തീട്ടൂരം പരിധിയില്ലാത്ത അധികാരത്തിന്റെ സ്വകാര്യതുരുത്തുകള്‍ ഇവിടെയും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
പൊതുസമൂഹം രാഷ്ട്രശരീരമാകുന്നു. മറ്റ് കൂട്ടായ്മകളും സ്വത്വങ്ങളും ഉപസത്വങ്ങളും ശരീരത്തിന്റെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കില്ല. പൊതുസമൂഹം എന്നത് നീക്കംചെയ്യാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് (undeletable reality)ബോധ്യമുള്ള വ്യക്തിയാണ് പിണറായി വിജയന്‍. പാര്‍ട്ടിയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും കൃത്യമായും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് കാര്യങ്ങളെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന് കാരണം പാര്‍ട്ടിക്ക് ബാഹ്യമായി നിലകൊള്ളുന്ന പൊതുസമൂഹം തന്നെയാണ്. 'പാര്‍ട്ടി പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി' മാത്രമല്ലാത്തതു പോലെ മതവും സ്വകാര്യസ്വത്തല്ല. രണ്ടും സമൂഹത്തില്‍ ജീവിക്കുന്നവയാണ്. രാഷ്ട്രീയത്തിലെ ദുഷ്പ്രവണതകളേയും അപചയങ്ങളേയും വിമര്‍ശിക്കാന്‍ ആവേശം കാണിക്കുന്ന മതം തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണ്.
രാജ്യത്തേയും ഭരണാധികാരികളേയും ഭരണഘടനയേയും നിര്‍ദ്ദയം വിമര്‍ശിക്കാന്‍ അധികാരമുള്ള പൗരന് മതത്തെ മാത്രം വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് വരുന്നത് ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് ശവക്കുഴി തോണ്ടും.
മതപരിഷ്‌ക്കരണശ്രമങ്ങളില്‍ പലതും ആഭ്യന്തരസമ്മര്‍ദ്ദം കൊണ്ട് മാത്രം ഫലവത്തായേക്കില്ല. മിക്കപ്പോഴും അതിന് ബാഹ്യപിന്തുണ അത്യന്താപേക്ഷിതമായി വരാം. മതം സ്വയം പരിഷ്‌ക്കരിക്കുമെന്ന വാദം അസ്ഥാനത്താണ്. മതം മനുഷ്യനെ പരിഷ്‌ക്കരിക്കുകയല്ല മറിച്ച് മനുഷ്യന്‍ മതത്തെ പരിഷ്‌ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മതം ഒരുകാലത്തും മാറ്റത്തെ സ്വാഗതം ചെയ്തിട്ടില്ല. മറ്റ് ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് വൈമനസ്യത്തോടെ അത് പരിവര്‍ത്തനവിധേയമാകുന്നത്. മതവും പൊതുസമൂഹവുമായുള്ള അതിര്‍ത്തി നേര്‍ത്തതും സുതാര്യവുമാകുന്നു. ഇരുകൂട്ടരും പലതും പങ്കുവെക്കുകയും പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. മതം ഒരു പരമാധികാര റിപബ്‌ളിക്കല്ല, അത് സമൂഹത്തിലേക്കാണ് തുറന്നിരിക്കുന്നത്.
സമൂഹം മതത്തിലേക്കും തിരിച്ചും പരസ്പരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ആ നിലയ്ക്ക് മതകാര്യത്തില്‍ പൊതുസമൂഹത്തിനുള്ള അധികാരവും ഉത്തരവാദിത്വവും ബാധ്യതയും സുവ്യക്തമാണ്. മതമോചനവും മതബോധനവും ഉറപ്പു നല്‍കുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്. മതം രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും വിധേയമായിരിക്കണം; മറിച്ചുള്ള വാദം ദേശവിരുദ്ധമാകുന്നു.
അന്ധവിശ്വാസം എന്നാല്‍ അന്യന്റെ വിശ്വാസം
തങ്ങളുടെ കളരിയില്‍ മറ്റുള്ളവര്‍ കസര്‍ത്തു കാട്ടേണ്ടെന്ന് കാന്തപുരം പറയുമ്പോള്‍ ഫലത്തില്‍ അത് പൊതുസമൂഹത്തിനെതിരെ നീട്ടിയെറിയുന്ന ഫത്‌വയായി പരിണമിക്കുന്നു. അദ്ദേഹം പ്രകോപിതനാകുന്നതിന് കാരണങ്ങള്‍ പലതാണ്. തന്റെ അധികാരസീമയിലേക്ക് അന്യശക്തികള്‍ കടന്നുകയറിയതായി അദ്ദേഹം സങ്കല്‍പ്പിക്കുന്നു. പള്ളികള്‍ക്ക് ക്ഷാമമില്ലാത്ത കേരളത്തില്‍ മറ്റൊരു പള്ളി കൂടി നിര്‍മ്മിച്ചതുകൊണ്ട് കാര്യമില്ല. മുടിപ്പള്ളിയും ജലചികിത്സയുമൊക്കെ മുസ്‌ളീംങ്ങള്‍ക്കിടയില്‍ തുടങ്ങിവെച്ചത് കാന്തപുരമല്ല. കാശ്മീരിലെ ഹസ്രത്ത്ബല്‍ ഉള്‍പ്പെടെ മുഹമ്മദിന്റെ മുടി സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന പള്ളികള്‍ വേറെയുണ്ട്. കേരളത്തിലെ മുഖ്യധാര മുസ്‌ളീങ്ങള്‍ക്കിടയില്‍ പണ്ടേ ജലചികിത്സയ്ക്ക് നല്ല പ്രചാരമുള്ളതാണ്. പല്ല്, നഖം, മുടി, അസ്ഥി തുടങ്ങിയ ശാരീരിക അവശിഷ്ടങ്ങളെ ആധാരമാക്കിയുള്ള ഭക്തിതട്ടിപ്പുകളുടെ കാര്യത്തില്‍ ഇസ്‌ളാമിതര മതങ്ങളും പിന്നാക്കമല്ല.
ഈ വര്‍ഷം ശബരിമലയിലെ നടവരവും ആള്‍വരവും കുറയാനുള്ള പ്രധാന കാരണം കഴിഞ്ഞകൊല്ലമുണ്ടായ മകരജ്യോതി ദുരന്തമാണല്ലോ. അന്ന് ഭക്തരുടെ കൂട്ടക്കൊല അരങ്ങേറിയപ്പോള്‍ നാസ്തികരും മതേതരവാദികളും അടക്കമുള്ള മതബാഹ്യസമൂഹം അതിന് പിന്നിലെ നഗ്നമായ ചൂഷണത്തെ ശക്തിയുക്തം ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴും മറ്റ് പ്രബല സമുദായ സംഘടനകള്‍ വാചാലമായ നിശബ്ദത പാലിക്കുകയായിരുന്നു. പക്ഷെ ആ സമുദായങ്ങളില്‍ പെട്ടവര്‍ ഫേസ്ബുക്കും ബ്‌ളോഗും അടക്കമുള്ള സൈബര്‍ലോകത്ത് തങ്ങളുടെ പരിഹാസവും അമര്‍ഷവും പൊട്ടിച്ചൊഴുക്കുന്നതില്‍ പിശുക്ക് കാട്ടിയതുമില്ല. സ്വമതത്തില്‍ ഒട്ടനവധി അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കുന്നവര്‍ക്ക് മുസ്‌ളീങ്ങളുടെ വിശ്വാസത്തെ കുറ്റം പറയാന്‍ അവകാശമില്ലെന്ന് തന്നെയാണ് കാന്തപുരം വാദിക്കുന്നത്. 'നിങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടുന്നില്ല, എന്തുകൊണ്ട് ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നു?' എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹമുന്നയിക്കുന്നത്.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഈ ഉപദേശം രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മുടി കത്തുമോ ഇല്ലയോ എന്നു പറയാനുള്ള ജ്ഞാനം പോലും തനിക്കില്ലെന്ന് അദ്ദേഹം വിനയാനിത്വനായി വിലപിച്ചു. അപ്പോസ്തലന്‍മാരുടെ എല്ലും പല്ലും സൂക്ഷിക്കുന്നിടത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഒരാള്‍ക്ക് മുടിപ്പള്ളിയെ വിമര്‍ശിക്കാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം മാത്രം. പക്ഷെ പൊതു സമൂഹത്തിന്, വിശേഷിച്ചും പിണറായി വിജയനെ പോലുള്ള ഒരു ശുദ്ധ മതേതരവാദിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്ന നിലപാട് കലര്‍പ്പില്ലാത്ത ഫാഷിസമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ സ്വത്വവാദം എന്നറിയപ്പെട്ട ഉത്തരാധുനിക മതപ്രേമത്തെ അര്‍ഹിക്കുന്ന സ്ഥാനത്ത് കുടിയിരുത്തുക വഴി കേരളത്തിലെ മതേതരബോധത്തിന് മികച്ച സംഭാവനയാണ് പിണറായി വിജയന്‍ നല്‍കിയത്. 2006-11 നിയമസഭയില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത രണ്ട് സി.പി.എം എം.എല്‍.എ മാരെ കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സര്‍ക്കുലറയച്ചതും സഖാവ് മത്തായി ചാക്കോ Ex MLA യെ മരണവേളയില്‍ അപമാനിക്കാന്‍ ശ്രമിച്ച ക്രൈസ്തവ പുരോഹിതനെ സഭ്യതയുടെ സീമ ലംഘിച്ചുകൊണ്ട് തന്നെ ശകാരിച്ചതിലും മതധാര്‍ഷ്ട്യത്തിനെതിരെയുള്ള പിണറായിയുടെ കമ്മ്യൂണിസ്റ്റ് നിലപാട് നിഴലിച്ചിരുന്നു. ഇന്ന് 'മുടി ഏതായാലും കത്തിച്ചാല്‍ കത്തുമെന്ന്' തുറന്നടിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുപരിയായി കാര്യങ്ങളെ സമീപിക്കാന്‍ സ്ഥൈര്യം കാണിക്കുന്ന അപൂര്‍വം രാഷ്ട്രീയക്കാരിലൊരാളായി സ്വയം അടയാളപ്പെടുത്തുകയാണദ്ദേഹം.
പാര്‍ട്ടി സംസ്ഥാനസമ്മേളനം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പോരാടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന മുടിപ്പള്ളിചോദ്യത്തില്‍ നിന്ന് പിണറായി തന്ത്രപരമായി ഒഴിഞ്ഞുമാറിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ കേശപരാമര്‍ശം കാന്തപുരം ഭീഷണിപ്പെടുത്തിയപ്പോള്‍ വല്ലാതെ മയപ്പെടുത്തിയെന്നും ആരോപണവുമുണ്ട്. പക്ഷെ ഓര്‍ക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മതത്തെ മെരുക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. മതത്തിന് മുന്നില്‍ നിരുപാധികമായി കീഴടങ്ങാനും അതിനെ വാഴ്ത്തി തളരാനും പരിശീലനം സിദ്ധിച്ച പ്രായോഗികമതികള്‍ പെരുകുമ്പോള്‍ പാര്‍ട്ടി ദുര്‍ബലപ്പെടുകയും മതം മദഭരിതമാകുകയും ചെയ്യുന്നതില്‍ അത്ഭുതമില്ല.
![]() |
| C.Kesavan |
ഇനി നമുക്ക് ഏതെങ്കിലും മതപരമായ അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ നീക്കം ചെയ്യാനാവുമോ? ചെയ്തതൊക്കെ ചെയ്തു-ഇനിയൊന്നും നടപ്പില്ല എന്ന അവസ്ഥ സംജാതമാകുകയാണോ? സതിയും നരബലിയും അയിത്തവുമുള്‍പ്പെടെയുള്ള മതമാലിന്യങ്ങള്‍ ഇന്നും നിലവിലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ വിശുദ്ധമായി അവ സഹിക്കപ്പെടുമായിരുന്നു. എതിര്‍പ്പിന്റെ ദുര്‍ബലസ്വരങ്ങളെ കൈകാര്യം ചെയ്യാനായി സ്വത്വവാദികളും പ്രീണനപ്രഭുക്കളും ചാടിവീഴും. എന്തേ അനാചാരം നിലനിര്‍ത്താന്‍ ഒരു ജനതയന്ന നിലയില്‍ അവര്‍ക്ക് അവകാശമില്ലേ?! അവര്‍ അന്ധവിശ്വാസം ആചരിക്കുന്നെങ്കില്‍ നിങ്ങള്‍ക്കെന്ത് ചേതം?!.. ചപലമായ ഇത്തരം ചോദ്യങ്ങളുമായി അവര്‍ അരങ്ങു തകര്‍ക്കും.രാഷ്ട്രീയക്കാരനാവട്ടെ, എണ്ണം നോക്കി ഗുണം നിര്‍ണ്ണയിക്കും. മതത്തെ നോവിക്കാതിരിക്കുക എന്നത് രാഷ്ട്രീയവിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് നേതാക്കളും ഭരണാധികാരികളും ഗീര്‍വാണമടിക്കുമ്പോള്‍ ഏറെ കെട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ മതേതര രാഷ്ട്രീയത്തിന് ഉടയാടകള്‍ നഷ്ടപ്പെടുകയാണ്. പാകിസ്ഥാനുകളും റുവാണ്ടകളും ഉണ്ടാകുന്നത് എങ്ങനെയെന്ന് ഇനിയും തിരിച്ചറിയാന്‍ നമുക്ക് കഴിയില്ലെന്നോ?!
ഏവരും മതസേവയ്ക്കായി ഉഴറി നടക്കുമ്പോള്‍, മതത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന 'നല്ലവശങ്ങള്‍' പര്‍വതീകരിച്ച് പ്രതിരോധം ചമയ്ക്കുമ്പോള്‍, പണയപ്പെടുത്താന്‍ ഏറെയൊന്നും ബാക്കിയില്ലാത്ത പൊതുസമൂഹവും ജനാധിപത്യവും നഷ്ടബോധം കൊണ്ട് വിതുമ്പുകയാണ്. 'മലപ്പുറം നമ്മുടേത്, കോട്ടയം അവരുടേത്' എന്ന നിലയില്‍ അധികാരവിഭജനവുമായി മതം പിടിമുറുക്കുമ്പോള്‍, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാനും വിമര്‍ശിക്കാനും ജന്മാവകാശമുള്ള തങ്ങള്‍ മതം ഏര്‍പ്പെടുത്തുന്ന ഫത്‌വകള്‍ പരാതികളില്ലാതെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് രാഷ്ട്രീയ ശക്തികള്‍ ഏറ്റുപറയുമ്പോള്‍ നമ്മുടെ ജനാധിപത്യം മതാധിപത്യം അക്ഷരതെറ്റോടെ
Wednesday, 15 February 2012
അറിവിന്റെ പാത.
അറിവിന്റെ പാത. സുശിക്ഷിതമായ മൗനം അതിനെ കണ്ടെത്തുമ്പോള്‍ വാചാലത അതു
കാണാതെപോവുകയും ചെയ്യുന്നു (ജലാലുദ്ദീന്‍ റൂമി).
ഭാഷയുടെ ബീജാവാപം നടക്കുന്നത് മൗനത്തിന്റെ ഗര്‍ഭപാത്രത്തിലാണ്. മൗനം ആശയത്തെ ഗര്‍ഭം ധരിക്കുന്നു, ചിന്തകളിലൂടെ അതിനെ വളര്‍ത്തുന്നു, വാക്കുകളിലൂടെ അതിനു ജന്മംനല്‍കുന്നു. മൗനമെന്നാല്‍ കേവലാര്‍ഥത്തിലെ ശബ്ദത്തിന്റെ കുറവല്ല. പ്രകടിതമാവാത്ത ബൗദ്ധികതയുടെ നിറവാണ്. ഭാഷയുടെ മുഴുവന്‍ കരുത്തും കുടിയിരിക്കുന്നത് മൗനത്തിലാണ്. മൗനത്തിന്റെ വാല്മീകത്തിലെ ഊര്‍ജത്തിന്റെ ഭൗതികമായ പ്രകാശനം മാത്രമാണ് വാക്കുകളിലൂടെയും ശബ്ദങ്ങളിലൂടെയും സാധ്യമാവുന്നത്. പുറമേ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന ആഴിയുടെ ആഴങ്ങളിലെ പ്രശാന്തതയാണ് ശബ്ദായമാനമായ സമുദ്രോപരിതലത്തെ ഒന്നായി നിര്‍ത്തുന്നത്. ആവിഷ്‌കാരത്തിന്റെ ഭാഷയ്ക്ക് അറിവും പൊരുളും പകര്‍ന്ന് മിഴിവുറ്റതാക്കുമ്പോള്‍ മൗനം നിര്‍വഹിക്കുന്നതും ആഴക്കടലിന്റെ അതേ ദൗത്യമാണ്.
കളങ്കമില്ലാത്ത ബോധമാണ് മൗനം. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവിന്റെ അടിത്തറ അതാണ്. ബഹിര്‍ഗമിക്കേണ്ട ഭാഷയുമാണ് മൗനം. ആധുനിക ഭൗതികശാസ്ത്രത്തിന്റെ പദാവലികള്‍ കടംകൊണ്ടാല്‍, മൗനത്തിനുമീതെ ചലനാത്മകമാവുന്ന ഊര്‍ജത്തിന്റെയും അറിവിന്റെയും സൃഷ്ടിയാണ് ചിന്ത. നാഡീവ്യൂഹങ്ങളിലൂടെ ഒരു പ്രത്യേകരീതിയില്‍ സഞ്ചരിക്കുന്ന ചലനാത്മകമായ കണികകളാണ് ചിന്തകള്‍. ഈ ചിന്താകണങ്ങള്‍ താളാത്മകമായി ബുദ്ധിശക്തിയുമായി ചേര്‍ന്ന് വികസിതമാവുമ്പോഴാണ് ഭാഷ ജന്മമെടുക്കുന്നത്. ഭാഷയിലൂടെയുള്ള ആശയവിനിമയ പ്രക്രിയയെ സൂക്ഷ്മമായി നിരീക്ഷിച്ചുനോക്കൂ. ആശയവിനിമയംനടക്കുന്നത് ഉപയോഗിക്കപ്പെടുന്ന വാക്കുകളിലൂടെ മാത്രമല്ല; ആശയവിനിമയത്തിലെ തികവെന്നത് വാക്കുകള്‍ക്കിടയിലെ മൗനത്തിന്റെ വിടവുകളാണ്. വാക്കുകള്‍ക്ക് അര്‍ഥം നല്‍കുന്നത് നിശ്ശബ്ദതയുടെ ഈ വിടവുകളാണ്. തിരയിളക്കത്തിന്റെ രൗദ്രത നമ്മില്‍ നിറയ്ക്കുന്നത് ക്ഷണനേരത്തെ സമുദ്രത്തിന്റെ പ്രശാന്തതയാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്നാമത്തേത് ശരിയെന്നു നമുക്കുതോന്നുന്നത് പറയുവാനുള്ള സംസാരസ്വാതന്ത്ര്യം. രണ്ടാമത്തേതാണ് മൗനത്തിലേക്കു ചേക്കേറുവാനുള്ള നമ്മുടെ സ്വാതന്ത്ര്യം. മറയില്ലാതെ നമ്മോടു സംവദിക്കുന്ന ആന്തരികചോദനയുടെ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ നമ്മെ സഹായിക്കുക മൗനത്തിന്റെ ആ വാല്മീകമാണ്. സംസാരിക്കാന്‍ വേണ്ടത് നിശ്ശബ്ദതപാലിക്കുന്നതിന്റെ എത്രയോ ഇരട്ടി ഊര്‍ജമാണ്. വാചാലമാവുമ്പോള്‍ ഊര്‍ജം ശബ്ദോര്‍ജമായി വാക്കുകളിലൂടെ ചെലവഴിക്കപ്പെടുന്നു. മൗനം ആയുധമാക്കുമ്പോഴാവട്ടെ നിശ്ശബ്ദമായ അവബോധത്തിന്റെ പണിപ്പുരയിലേക്ക് മുഴുവന്‍ ഊര്‍ജവും സംയോജിപ്പിക്കപ്പെടുകയാണ്.
സംസാരിക്കുവാനുള്ള ആവേശം തത്കാലം പിടിച്ചുനിര്‍ത്തിനോക്കുക. ചെലവഴിക്കപ്പെടാത്ത ഊര്‍ജത്തിന്റെ പ്രവാഹം നാഡീവ്യൂഹങ്ങളില്‍ നമുക്ക് അനുഭവിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് മൗനം ഊര്‍ജസംരക്ഷണമാണ്. വാചാലതയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്തെ മൗനത്തിന്റെ അനന്തസാധ്യതകളെപ്പറ്റി നല്ലബോധ്യമുള്ളവരാണ് നേതാക്കളൊക്കെയും.
അനുഭവങ്ങളുടെ ആവിഷ്‌കാരം വാക്കുകളാവുമ്പോള്‍ അടിത്തറ മൗനമാണ്. അനുഭവത്തോടു സത്യസന്ധത പുലര്‍ത്തുമ്പോഴാണ് ആവിഷ്‌കാരം വിശ്വസനീയമാവുന്നത്. ഈ വിശ്വസനീയതയാണ് ഫലപ്രദമായ ആശയവിനിമയത്തിന്റെ അടിസ്ഥാനം. ഫലപ്രദമായ ആശയവിനിമയത്തിന്റെ വേരുകള്‍ ചികഞ്ഞുനോക്കുക. അവ ആഴ്ന്നുകിടക്കുന്നത് മൗനത്തിന്റെ വാല്മീകങ്ങളിലായിരിക്കും.

Thursday, 9 February 2012
ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് തെറ്റല്ല: ഡല്‍ഹി അതിരൂപത
ന്യൂഡല്‍ഹി: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ലെന്ന്
ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍ . യേശുവിനെ വിമോചനപ്പോരാളിയായി സിപിഐ
എം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. അന്ത്യ അത്താഴത്തെക്കുറിച്ചുള്ള
പോസ്റ്ററിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ത്തന്നെ പോസ്റ്റര്‍ നീക്കം ചെയ്ത
പാര്‍ട്ടിയുടെ നടപടി സ്വാഗതാര്‍ഹമാണ്. പോസ്റ്റര്‍ നീക്കം ചെയ്തതോടെ വിവാദം
അവസാനിക്കേണ്ടതായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തിന്റെ ഭാഷയിലാണ്
സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്തു മതവും
അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പീഡിതരുടെയും മോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തന ശൈലിയില്‍ മാത്രമാണ് പാര്‍ട്ടിയുമായി മതത്തിന് വ്യത്യാസമുള്ളതെന്നും
അദ്ദേഹം പറഞ്ഞു. ഒറീസയിലും മറ്റും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍
സിപിഐഎം മാത്രമാണ് രക്ഷക്കെത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ മുഖങ്ങള്‍
ഉപ്പോളം വരുമോ ഉപ്പിലിട്ടതെന്ന ചോദ്യം ന്യായം. പള്ളിയോളം വരുമോ പള്ളിപ്പത്രം
എന്നുമാത്രം ചോദിക്കരുത്. പള്ളി കാണാത്തത് പള്ളിപ്പത്രം കാണും. പള്ളി പറയാത്തത്
പള്ളിപ്പത്രം പറയും. പുതിയ മുഖങ്ങളുടെ കാലമാണിത്. ഇറ്റലിയില്‍നിന്നോ മറ്റോ ഒരു
കുടുംബത്തെ കൊണ്ടുവന്ന് കുടിയിരുത്തി തൊഴിലെടുപ്പിച്ചാണ് ആസ്ഥാന പള്ളിപ്പത്രം പുതിയ
മുഖംമൂടി പണിതത്. അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കുര്‍ബാന ഞായറാഴ്ചയുടെ സുപ്രഭാതത്തില്‍ .
നെറ്റിയില്‍ ഒട്ടിച്ചത് അവസാനത്തെ അത്താഴത്തിന്റെ ചിത്രം. ഡാവിഞ്ചി വരച്ച
തിരുവത്താഴമല്ല- ഇന്റര്‍നെറ്റില്‍ ആരോ പ്രചരിപ്പിച്ച ഒരു രാഷ്ട്രീയ പാരഡി. ബറാക്
ഒബാമയും സോണിയഗാന്ധിയും രാഹുലും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം
മേശയ്ക്കരികിലിരുന്ന് സുഖഭോജനം നടത്തുന്ന ഗ്രൂപ്പ് ഫോട്ടോ. ഇത് മുതലാളിത്തത്തിന്റെ
അവസാന അത്താഴമെന്ന് അടിക്കുറിപ്പ്. "പാര്‍ടി പോസ്റ്ററില്‍ ക്രിസ്തുവിനെ ഒബാമയാക്കി"
എന്ന വാര്‍ത്തയ്ക്കൊപ്പമാണ് പള്ളിപ്പത്രം ഈ പാരഡിച്ചിത്രമടങ്ങിയ ബോര്‍ഡ്
അവതരിപ്പിച്ചത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്താണ് ബോര്‍ഡ് വന്നതെന്ന് പത്രം
മാലോകരെ അറിയിച്ചു. വായിച്ചവര്‍ കൗതുകത്തോടെ അങ്ങോട്ടുചെന്നു. അവിടെ അങ്ങനെയൊരു
ബോര്‍ഡില്ല. കുറെ ദിവസംമുമ്പ് ഒരു ബോര്‍ഡ് വച്ചിരുന്നു; അപ്പോള്‍ത്തന്നെ
എടുത്തുമാറ്റുകയും ചെയ്തു എന്ന് നാട്ടുകാരുടെ സാക്ഷ്യം. ആകെ കണ്ടവര്‍ പത്തോ നൂറോ.
പള്ളിപ്പത്രത്തിന് യേശുവിനോട് അദമ്യമായ സ്നേഹം ഉണ്ടാകണമല്ലോ. അതുകൊണ്ട് നൂറുപേര്‍
കണ്ട ബോര്‍ഡ് ലക്ഷങ്ങളെ കാണിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്തു. അങ്ങനെ പത്രം
ചെല്ലുന്നിടത്തെല്ലാം യേശു അപമാനിക്കപ്പെട്ടു.
തൃക്കണ്ണാപുരത്ത് ഒരു ബോര്‍ഡ് വച്ചാല്‍ മാറുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട് എന്ന് ധരിച്ചുവശായ ചിലരും കോണ്‍ഗ്രസ്രക്തം സിരകളിലോടുന്ന മറ്റുചിലരും ചാടി റോഡിലിറങ്ങി. പള്ളിപ്പത്രംവക വിപ്ലവം അങ്ങനെ ആരംഭിച്ചു. പക്ഷേ ചീറ്റിപ്പോയി. ആദ്യം യേശുവിനെ അപമാനിച്ചത് ഈ പത്രംതന്നെയെന്നും ഇപ്പോള്‍ അപമാനിക്കല്‍ ആവര്‍ത്തിച്ചതിന്റെ കൂലിയും ഇവര്‍ക്കുതന്നെയെന്നും വെളിപ്പെട്ടപ്പോള്‍ വലിച്ചുപൊട്ടിച്ച റബര്‍ബാന്‍ഡുപോലെ ചുരുണ്ടുപോയി പുതിയ മുഖമുള്ള നമ്മുടെ ജേര്‍ണല്‍ ഓഫ് ചര്‍ച്ച്. കുരിശിലേറ്റപ്പെട്ട ക്രിസ്തുവിനൊപ്പം വി പി സിങ്ങിനെ ക്രിസ്തുവാക്കി പണ്ട് ഒരു ദുഃഖവെള്ളിയാഴ്ച നാളില്‍ തിരുച്ചിത്രം വക്രീകരിച്ച പാരമ്പര്യമോര്‍ത്തുകൊണ്ടാകാം പുതിയ മുഖത്തിന്റെ തിരുപ്പിറവിക്ക് ഞായറാഴ്ചതന്നെ തെരഞ്ഞെടുത്തത്. അന്നാകുമ്പോള്‍ പള്ളിയില്‍ ആളുകള്‍ വരും; പുതിയമുഖം കാണും. കണ്ടാല്‍ വികാരം കത്തിജ്വലിക്കും. വിമോചന സമരകാലത്തെന്നപോലെ കുഞ്ഞുങ്ങളും കൂടുംകുടുക്കയും തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കും. അതോടെ മാര്‍ക്സിസ്റ്റുകാര്‍ ഇരുന്നുപോകും- കോട്ടയത്തെ മലര്‍പ്പൊടിക്കാരന്‍ ഇത്രയും സ്വപ്നമൊക്കെ ന്യായമായും കണ്ടിരുന്നു. ക്രിസ്തു വിമോചകനാണെന്ന് പിണറായി പറഞ്ഞപ്പോള്‍ , പിണറായി പറഞ്ഞത് തെറ്റ് എന്നാണ് രമേശ് ചെന്നിത്തല തിരിച്ചടിച്ചത്. അപ്പോള്‍ ഏതാണ് ശരി? യേശു വിമോചകനല്ല എന്നതോ? ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാര്‍ത്ഥനയ്ക്കുശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തില്‍നിന്നു മടങ്ങുന്ന പരീശനെക്കുറിച്ച് യേശു പറഞ്ഞിട്ടുണ്ട്.
രമേശില്‍നിന്ന് പരീശനിലേക്കുള്ള ദൂരം എത്രയാണാവോ. ദൈവനിന്ദ കാട്ടി എന്നാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഒരു കവലയില്‍ ഏതാനും നിമിഷം ആരെങ്കിലും ഒരു ബോര്‍ഡുവച്ചാല്‍ നിന്ദിക്കപ്പെടുന്ന മഹത്വമേ യേശുക്രിസ്തുവിനുള്ളൂ എന്ന് ധരിക്കുന്നതിനേക്കാള്‍ വലിയ യേശുനിന്ദ വേറെ ഏതുണ്ട്? യേശുവിനെ ഒബാമയാക്കി ബോര്‍ഡുവന്നത് കൊടുംപാതകം; കര്‍ത്താവിനെ വി പി സിങ്ങാക്കി നാടായ നാട്ടിലെല്ലാം കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച പള്ളിപ്പത്രത്തിന്റെ പണി ഏത് ഗണത്തില്‍ വരും? മാര്‍ക്സിസ്റ്റുകാര്‍ യേശുവിന്റെ പോസ്റ്റര്‍ വച്ചു എന്ന വാര്‍ത്ത വായിച്ച് തലസ്ഥാനത്തെ ഒരു വികാരി പ്രദര്‍ശനം കാണാന്‍ പോയി. കണ്ട് തൃപ്തിപ്പെട്ട് പിറ്റേന്ന് പള്ളിയില്‍ കുര്‍ബാന സമയത്ത് ചോദിച്ചു; മാര്‍ക്സിസ്റ്റുകാര്‍ യേശുവിനെ ആദരിക്കുന്നതില്‍ ഇവര്‍ക്കെന്താണിത്ര വിഷമം എന്ന്. സംഗതി അതാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് തിരിച്ചറിവുണ്ട്; പള്ളിക്കും ഉണ്ട്. അതുകൊണ്ട് വന്ദ്യവയോധിക പുരോഹിതര്‍ പള്ളിപ്പത്രത്തിന് കൂട്ടുപാടിയില്ല. എന്നിട്ടും പക്ഷേ പുതിയ മുഖവുമായി പത്രം നടനം തുടരുകയാണ്്. അതല്ലാതെ നിവൃത്തിയില്ല. പുതുപ്പള്ളിക്കാരന്‍ കുഴപ്പത്തിലാണ്.

Wednesday, 8 February 2012
കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് രാത്രികാല ബസ് സര്‍വീസ്
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും ഡബ്ലിന്‍ എയപോര്‍ട്ടിലേക്ക്
ആഡംബര ബസ് ഓപ്പറേറ്റര്‍ ആയ, എയര്‍കോച്ച് രാത്രികാല സര്‍വീസ് ആരംഭിച്ചു. രാത്രി
ഒരു മണിക്കു കോര്‍ക്ക് സിറ്റിയിലെ പാട്രിക്ക് ക്വീയില്‍ നിന്നും പുറപ്പെടുന്ന
ബസ് വെളുപ്പിനെ 4 .40 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തും. തുടര്‍ന്ന്
അഞ്ചരയോടു കൂടി ഡബ്ലിന്‍ സിറ്റി സെന്ററില്‍ എത്തും. ഫെര്‍മോയി, മിച്ചല്‍സ്‌ടൗണ്‍,
കാഷല്‍, അര്‍ലിംഗ്‌ഫോര്‍ഡ്, ഡുറോ, അബ്ബിലിക്‌സ്, പോര്‍ട്ട്‌ലീഷ് എന്നീ
സ്‌ഥലങ്ങളില്‍ ബസ് സ്‌റ്റോപ്പ് ഉണ്ടായിരിക്കും. പുതിയ ബസ് സര്‍വീസ്
കോര്‍ക്കില്‍ നിന്നും, ഡബ്ലിന്‍ എയര്‍ പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന നിരവധി
യാത്രക്കാര്‍ക്കും, വിസാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഡബ്ലിനില്‍ രാവിലെ
എത്തേണ്ടവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലേക്ക് പോകുന്ന നിരവധി
മലയാളികള്‍ക്കും ഏറെ സൗകര്യപ്രദമായിരിക്കും. മുന്‍കൂട്ടി ഓണ്‍ലൈന്‍ ആയി സീറ്റ്
ബുക്ക് ചെയ്യുവാനുള്ള സൗകര്യവും, യാത്രാനിരക്കും, ഓരോ സ്‌റ്റോപ്പിലും ബസ്
എത്തുന്ന സമയവും, റൂട്ട് മാപ്പും,എയര്‍കോച്ച് കമ്പനിയുടെ വെബ്‌സൈറ്റില്‍
ലഭ്യമാണ്.
Saturday, 4 February 2012
ജര്‍മനിയില്‍ ശൈത്യം രൂക്ഷം
ഫ്രാങ്ക്‌ഫര്‍ട്ട്: ജര്‍മനിയില്‍ ശൈത്യം രൂക്ഷമാകുന്നു. ഫ്രാങ്ക്‌ഫര്‍ട്ടിനടുത്ത്
ഓഫന്‍ബാഹിലെ ജര്‍മന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഫെബ്രുവരി രണ്ടിനെ ഏറ്റവും
തണുപ്പേറിയ രാത്രിയായി രേഖപ്പെടുത്തി. മൈനസ് 23.6 ഡിഗ്രി സെന്റിഗ്രേഡ്
താപനിലയാണ് ഈ രാത്രിയില്‍ ജര്‍മന്റെ കിഴക്കന്‍ സംസ്‌ഥാനമായ സാക്‌സണിലെ
ഫോക്‌റ്റ്ലാന്‍ഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. എല്ലാ ജര്‍മന്‍ സംസ്‌ഥാനങ്ങളിലും
രണ്ട് അക്ക മൈനസ് താപനില രാത്രികളിലും, മൈനസ് 10 മുതല്‍ 12 ഡിഗ്രി സെന്റിഗ്രേഡ്
താപനില പകലും അനുഭവപ്പെടുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന സൈബീരിയന്‍ തണുപ്പ് ഈ
വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ട്. കടുത്ത തണുപ്പിനെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍
രാജ്യങ്ങളില്‍ 114 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തു. പല വീടുകളിലും,
സ്‌ഥാപനങ്ങളിലും ഹീറ്റിംഗ് സമ്പ്രദായത്തിന് തകരാറുകള്‍ സംഭവിക്കുന്നതും
കാറുകള്‍ക്ക് സ്‌റ്റാര്‍ട്ടിംഗ് വിഷമതകളുണ്ടാകുന്നതും ജനജീവിതം
ദുരിതത്തിലാക്കുന്നു.
Friday, 27 January 2012
ഫ്രാങ്ക്‌ഫര്‍ട്ട്: ഭാരതത്തിന്റെ 63ാമത് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്‌ഫര്‍ട്ട്
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ ടറന്‍ജിത് സിംഗ്
സന്തു ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റിന്റെ റിപ്പബ്‌ളിക് ദിന
സന്ദേശം വായിച്ചു. ഫ്രാങ്ക്‌ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍
ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്‌റ്റ് ഓഫീസ്
എന്നിവയിലെ സ്‌റ്റാഫ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍,
നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍
പങ്കെടുത്തു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രതീപ് ചൗധരിയായിരുന്നു ചടങ്ങിന്റെ മുഖ്യാതിഥി. കോണ്‍സുല്‍ ജനറലിന് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.

നിലച്ചത് സാഗരഗര്‍ജനം
വിടവാങ്ങിയത് വിമര്‍ശനങ്ങള്‍ കൊണ്ട് ആയിരക്കണക്കിനു വേദികളെ വിറപ്പിച്ച പ്രഭാഷണ
കുലപതി. ഒരിക്കല്‍ പ്രസംഗംകേട്ട ശേഷം വൈക്കം മുഹമ്മദ് ബഷീര്‍ വിശേഷിപ്പിച്ചതു
ഘനഗംഭീരമായ സാഗര ഗര്‍ജനം എന്ന്. സാഹിത്യ വിമര്‍ശകനായി ആരംഭിച്ച ആ ജീവിതം
അവസാനിച്ചത് ആരെയും വിറപ്പിച്ച ഗര്‍ജനങ്ങള്‍ക്കൊടുവില്‍. വിദ്യാഭ്യാസ വിചക്ഷണന്‍,
അധ്യാപകന്‍, എഴുത്തുകാരന്‍, രാഷ്‌ട്രീയക്കാരന്‍, പ്രഭാഷകന്‍ അങ്ങനെ ഏതു രംഗത്തും
കൂട്ടിയോജിപ്പിക്കാവുന്ന പേരായിരുന്നു അഴീക്കോട് എന്നത്. ഏതുരംഗത്താകട്ടെ,
ആരെയും മുഖം നോക്കാതെ ആക്രമിക്കാനും മടി കാട്ടിയിരുന്നില്ല.
പൊതു ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ അഴീക്കോടിന്റെ വിമര്‍ശനമേറ്റതു മഹാകവി ജി. ശങ്കരകുറുപ്പിന്. അവസാനകാലത്തു മെഗാതാരം മോഹന്‍ലാലിനും. ഇടയ്‌ക്കുയര്‍ന്ന വിമര്‍ശന വേലിയേറ്റങ്ങള്‍ യഥാര്‍ഥത്തില്‍ സാഗര ഗര്‍ജനങ്ങള്‍ തന്നെയായിരുന്നു. ഇതു ഭയക്കാതിരുന്നവര്‍ ചുരുക്കം. എന്തിനോടും അഴീക്കോടിന്റെ പ്രതികരണത്തിനു മലയാളികള്‍ കാതോര്‍ത്തു. വിമര്‍ശനങ്ങളാകട്ടെ മൗലികവും വ്യത്യസ്‌തവും. കാവ്യരംഗത്തു കത്തിനില്‍ക്കുമ്പോഴാണു ശങ്കരക്കുറുപ്പിനെ പൊളിച്ചെഴുതുന്നത്. എങ്കിലും അഴീക്കോടിന്റെ നിലപാടുകളോടു വിയോജിച്ചിരുന്നവരും നിരവധി. ഇടതുപക്ഷത്തിന്റെ ചില്ലയില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പറ്റം ചേര്‍ന്നിരുന്നപ്പോഴാണ് അഴീക്കോട് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയാകുന്നത്.
എസ്.കെ. പൊറ്റക്കാടിനോടു മത്സരിച്ചു, തോറ്റു. കോണ്‍ഗ്രസ് ജീര്‍ണിക്കുന്നെന്നു പ്രസംഗിച്ചു പ്രജാ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍ പോകാന്‍ തീരുമാനിച്ച കെ. കേളപ്പനെ അതേവേദിയില്‍ അഴീക്കോട് ആക്രമിച്ചു കോണ്‍ഗ്രസിനെ രക്ഷിച്ചു. പിന്നെ, കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ജീര്‍ണിക്കുന്നെന്ന വിമര്‍ശനമുയരുന്ന കാലത്താണ് അഴീക്കോട് ഇടതുപക്ഷക്കാരനായത്. വിമര്‍ശിച്ചു വിമര്‍ശിച്ച് ഇടതുപക്ഷക്കാരനായി എന്നാണ് അഴീക്കോടുതന്നെ വിശേഷിപ്പിച്ചിരുന്നത്.
എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി കലഹിക്കുന്ന കാലത്തും ഇടതുപക്ഷത്തിന്റെ നാവായിരുന്നു അഴീക്കോട്. വിജയന്‍ മാഷ് അന്തരിച്ചപ്പോള്‍ പോലും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ മടിച്ചില്ല. രാഷ്‌ട്രീയ നിലപാടുകള്‍നോക്കി സാഹിത്യത്തെ വിലയിരുത്തുന്നത് കാക്കമുട്ടയ്‌ക്കുമേല്‍ കുയില്‍ അടയിരിക്കുന്നതുപോലെയാണെന്നു പു.ക.സയെ വിമര്‍ശിച്ചെങ്കിലും പിന്നീട് സംഘത്തിന്റെ വേദികളിലെ സ്‌ഥിരം സാന്നിധ്യമായി. ഇ.എം.എസ്. അടക്കം പഴയ നിലപാടുകള്‍ തിരുത്തി എന്ന് അദ്ദേഹം ന്യായീകരിച്ചു.
വി.എസിനെതിരേ ഒരിക്കല്‍ രംഗത്തെത്തിയപ്പോള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ഔദ്യോഗിക വിഭാഗം അഴീക്കോടിനെ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു തെരഞ്ഞെടുപ്പനുഭവം ഒഴികെ രാഷ്‌ട്രീയത്തോട് എന്നും കലഹിച്ച അദ്ദേഹം അതു നിഷേധിച്ചു.
മാത്രമല്ല, ഔദ്യോഗിക വിഭാഗക്കാരും അഴീക്കോടിന്റെ നാവിന്റെ മൂര്‍ച്ച അറിഞ്ഞു. സീറ്റു നിഷേധിക്കപ്പെട്ട വി.എസിന് അതു തിരിച്ചു നല്‍കാനും അഴീക്കോടിന്റെ ലേഖനമിടയാക്കി. ഒരിക്കലും മസ്‌തിഷ്‌കം ആര്‍ക്കും അടിയറവച്ചില്ല അദ്ദേഹം. ഇടതിനു വോട്ടു ചെയ്യാന്‍ പറയുമ്പോഴും സ്വയം വോട്ടുചെയ്യാതിരുന്ന ന്യായവും ആര്‍ക്കും മനസിലായില്ല.

Thursday, 26 January 2012
ഒളിമ്പിക്‌സ് എത്തിക്‌സ് കമ്മീഷണര്‍ രാജിവെച്ചു
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ എത്തിക്‌സ് കമ്മീഷണര്‍ മെറിഡിത് അലക്‌സാണ്ടര്‍
രാജിവെച്ചു. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ കാരണക്കാരായ ഡൗ കെമിക്കല്‍സിനെ
സ്‌പോണ്‍സര്‍മാരാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
പതിനായിരങ്ങള്‍ ഇപ്പോഴും അപകടത്തിന്റെ ദുരന്തഫലം അനുഭവിക്കുകയാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണക്കാരായ ഡൗ കെമിക്കല്‍സ് 27 വര്‍ഷമായിട്ടും അപകടസ്ഥലം നിര്‍വീര്യമാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. അലക്‌സാണ്ടറുടെ രാജിയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്വാഗതം ചെയ്തു.

പ്രവാസികള്‍ വികസനത്തിന്റെ നട്ടെല്ല്: കെ.മുരളീധരന്‍
ഡബ്ലിന്‍: വികസനകാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം.
പ്രവാസി മലയാളികളുടെ അകമഴിഞ്ഞ സഹകരണം കാരണമാണ് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമായത്.
ലീഡറുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ചാണ് അവാര്‍ഡ്ദാന ചടങ്ങ് ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഐ.ഒ.സി പ്രസിഡന്റ് എമി സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ കോര്‍ക്കിലെ വിദ്യാര്‍ഥികളായ സിയാ സിറിയക്, നിഖില്‍ ജേക്കബ്ബ് എന്നിവര്‍ക്കും. ഐ.ഒ.സി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളായ കെ.കെ
കൃഷ്ണദാസ്, ഗിരീഷ് പണിക്കര്‍, സുജ സാബു എന്നിവര്‍ക്കും ഞായറാഴ്ച ഉച്ചയ്ക്ക് 1:30ന് താലയില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ ജോയല്‍ റെജി & ക്‌ളൗഡിയ റെജി, ജോയല്‍ ബാബു & ഐശ്വര്യ കുര്യന്‍, സ്റ്റീവ് വര്‍ഗീസ് & ചാള്‍സ് തോമസ്
എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. വിനോദ് മേനോന്‍ (വെബ് ഡിസൈനര്‍), ബിജു കുര്യന്‍ (ഗ്രാഫിക് ഡിസൈനര്‍),
അലക്‌സാണ്‍ടര്‍ തോമസ് (ക്വിസ് മാസ്റ്റര്‍) എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം ലഭിച്ചു.
വി.ഡി.രാജന്‍ (മലയാളം), രാജു കുന്നക്കാട് (പ്രവാസി കേരള കോണ്‍ഗ്രസ് (എം), ജെമിനി തരകന്‍ (ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍), സാബു കല്ലിങ്കല്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍) ഡേവിഡ് ( നെടുമ്പാശേരി ഫാമിലീസ് ഇന്‍ അയര്‍ലന്‍ഡ്), ലൈജു ജോസ് (ഓവര്‍സീസ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍), ജിന്‍സ് കൈതവന (ചെയര്‍മാന്‍, ഒ.ഐ.സി.സി)
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഐ.ഒ.സി സെക്രട്ടറി ബെന്നി കണ്ണമ്പുഴ സ്വാഗതവും ഐ.ഒ.സി ഡബ്ലിന്‍ കൗണ്ടി പ്രസിഡന്റ് ജോജി എബ്രാഹം നന്ദിയും പറഞ്ഞു. മനോജ് മെഴുവേലി, ബേബി പെരേപ്പാടന്‍, ജിസോയ് വര്‍ഗീസ്, ഡോ.സുമേഷ് മഹാരാജ്, ജോസഫ് പീലിയാനിക്കല്‍, ജൂവല്‍, സുനില്‍ തോമസ്, അനിത് എം.ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
Wednesday, 25 January 2012
ദാവോസ് സാമ്പത്തിക ഉച്ചകോടി 25 ന് ആരംഭിയ്‌ക്കും
ബര്‍ലിന്‍ : സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടി
(വേള്‍ഡ് ഇക്കണോമിക് ഫോറം) 25 ന് ആരംഭിയ്‌ക്കും. ലോകത്ത് മുതലാളിത്ത സമ്പദ്
വ്യവസ്‌ഥകള്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍,
ക്യാപ്പിറ്റലിസത്തിന്റെ ഇന്നത്തെ രൂപം കാലഹരണപ്പെട്ടെന്ന ധാരണ വേള്‍ഡ്
ഇക്കണോമിക് ഫോറത്തില്‍ ശക്‌തമാകും. ക്യാപ്പറ്റലിസത്തിനു പരിഷ്‌കരണ
നിര്‍ദേശങ്ങളും ദാവോസില്‍ ഉയരുമെന്നാണ് പ്രതീക്ഷ.
ധാര്‍മികമായ അപചയം കൂടി കണക്കിലെടുക്കുന്നു എന്നതാണ് ഇന്നത്തെ ഈ മുറവിളിയുടെ മെച്ചം. ഭാവിക്കു വേണ്ടി കരുതിവയ്‌ക്കാന്‍ മറന്നു പോയിരിക്കുന്നു എന്നു പല പ്രമുഖരും സമ്മതിക്കുന്നു. സാമൂഹ്യ ഐക്യവും നഷ്‌ടപ്പെടുത്തുന്ന നിലപാടുകളാണ് ഇന്നു ക്യാപ്പിറ്റലിസത്തിലുള്ളതെന്നാണ് ഇതുവരെയുള്ള പൊതു വിലയിരുത്തല്‍.
പ്രശ്‌നപരിഹാരത്തിനു ക്യാപ്പറ്റിലസത്തില്‍ ഇന്നു നിലവിലുള്ള മാര്‍ഗങ്ങളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ഇത്തരം മാതൃകകളുമായി മുന്നോട്ടു പോകുന്നത് തകര്‍ച്ചയുടെ ആക്കം കൂട്ടാനേ ഉപകരിക്കൂ എന്നും ഈ സമ്മേളനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദാവോസില്‍ 25 ന് തുടങ്ങുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ 110 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ആനന്ദ് ശര്‍മയാണ് സംഘത്തെ നയിക്കുന്നത്. വ്യാപാര മന്ത്രിമാരുടെ രണ്ടുയോഗത്തിലും ശര്‍മ പങ്കെടുക്കും.
മന്ത്രിയെ കൂടാതെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടേക് സിംഗ് അലുവാലിയ, ആസൂത്രണകാര്യ സഹമന്ത്രി അശ്വനികുമാര്‍, വാണിജ്യവ്യവസായ കാര്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വാര്‍ത്താവിനിമയ ഇന്‍ഫര്‍മേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവരും ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോജ്‌റെജ്, ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്‌ണന്‍, വ്യവസായികളായ രാഹുല്‍ ബജാജ്, മുകേഷ് അംബാനി, ലക്ഷ്‌മി മിത്തല്‍, സുനില്‍ ഭാരതി മിത്തല്‍, അസിം പ്രേംജി, കെ.പി. സിംഗ്, സാമ്പത്തിക വിദഗ്‌ധര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും സംഘത്തിലുണ്ട്. സാമ്പത്തിക ഉച്ചകോടി ഈ മാസം 29 ന് സമാപിയ്‌ക്കും.

Tuesday, 24 January 2012
പുകചുവയ്ക്കുന്ന സ്പാനിഷ് മസാല
തുലാവര്‍ഷത്തിലെ പണിക്കുറ്റമില്ലാത്ത ഒന്നാന്തരം ഒരു ഇടിവാളേറ്റ് കരിഞ്ഞു
നില്‍ക്കുന്നവന്റെ തലമണ്ടയില്‍ ഒരു കുലതേങ്ങകൂടി വെട്ടിയിട്ട് നേരം പോക്കുന്നു
വിധി, കലിയടങ്ങാതെ ഇരയുടെ കണ്ണില്‍ രാജവെമ്പാലയെക്കൊണ്ട് കൊത്തിക്കുക കൂടി
ചെയ്യുന്നു. അങ്ങനെ കണ്ണില്‍ച്ചോരയില്ലാത്ത വിധിയുടെ ഇരയാവുകയാണ് സമീപകാലത്തായി ഓരോ
മലയാള സിനിമാ പ്രേക്ഷകനും… അങ്ങനെയുള്ള പ്രേക്ഷകന്റെ വ്രണിതമായ ആസ്വാദനബോധത്തില്‍
മസാല പുരട്ടുകയാണ് 'സ്പാനിഷ് മസാല' എന്ന സിനിമ.
ചാന്തുപൊട്ടിനു ശേഷം ലാല്‍ജോസ് – ബെന്നി പി. നായരമ്പലം – ദിലീപ് എന്നിവര്‍ ഒരുമിക്കുന്നു, അറബിക്കഥയ്ക്ക് ശേഷം വിദേശയുവതി നായികയാവുന്നു, ലാല്‍ജോസിന്റെ ഏറ്റവും ചിലവേറിയതും ഏതാണ്ട് പൂര്‍ണ്ണമായും സ്‌പെയിനില്‍ ചിത്രീകരിക്കുന്നു എന്നിങ്ങനെയൊക്കെയുള്ള പ്രത്യേകതകള്‍ ചേര്‍ന്നതാണ് പ്രണയവും നര്‍മ്മവും സമം ചാലിച്ചൊരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന സ്പാനിഷ് മസാല . ഭക്ഷണപ്രിയനും നല്ലൊരു കുക്കുമായ ശ്രീ നൌഷാദ് ആണ് ഈ സിനിമയ്ക്കുമേല്‍ പണം തൂകിയത്.
പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദില്ലിയിലെ ഒരു സായാഹ്നം.
ഇന്ത്യയിലെ സ്പാനിഷ് അമ്പാസ്സിഡര്‍ ആയിരുന്ന ഫെര്‍ണ്ണാണ്ടസ്സിന്റെ(ക്ലമന്റ്‌സ്) വിടവാങ്ങല്‍ ചടങ്ങ്. ഭാരതത്തെയും ഭാരതസംസ്‌കാരത്തെയും ഏറെസ്‌നേഹിയ്ക്കുന്ന ഫെര്‍ണാണ്ടസ്സ് തിരികെ സ്‌പെയിനിലേയ്ക്ക് മടങ്ങുകയാണ്. ഭാരതത്തില്‍ വച്ച് ഭാര്യയെ നഷ്ടപ്പെട്ട ഫെര്‍ണ്ണാണ്ടസ് തന്റെ ഏക മകളായ കാമിലയെ സംരക്ഷിക്കുന്നതിനായി ആയമ്മയെയും (വിനയ പ്രസാദ്) കൂടാതെ മേനോന്‍(ബിജു മേനോന്‍) എന്ന തന്റെ വിശ്വസ്തനെയും പപ്പന്‍(നെത്സണ്‍) എന്ന കുശിനിക്കാരനെയും സ്‌പെയിനിലേയ്ക്ക് കൂടെ കൂട്ടുന്നു. ഫെര്‍ണാണ്ടസ്സ് ഇന്ത്യയോടുള്ള സ്‌നേഹം വെളിവാക്കുന്നതിനായി മകള്‍ കാമിലയെക്കൊണ്ട് 'ഓമനത്തിങ്കള്‍ കിടാവോ…' എന്ന താരാട്ടുപാട്ട് പാടിപ്പിയ്ക്കുന്നുണ്ട്.(പ്രേക്ഷകരെ തുടക്കത്തിലേ ഉറക്കിക്കിടത്താനാണെന്ന് തിരക്കാഥാകൃത്ത് ചിന്തിച്ചിട്ടുണ്ടാവില്ല..എങ്കിലും ഉറങ്ങി പോവുന്നവര്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ പറയും)
ഈ വിടവാങ്ങല്‍ ചടങ്ങ് നടക്കുന്നതിന്റെ പിറ്റേ ദിവസം / കേരളത്തിലെ ഒരു സ്‌കൂളിലെ ക്ലാസ്സ് റൂം
അവിടെ ചാര്‍ളി എന്ന കുട്ടി റ്റ്വിങ്കിള്‍ 'റ്റ്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന പാട്ട് തെറ്റിച്ച് പാടി മാഷിന്റെ ശാസന ഏല്‍ക്കുന്നു. ഇംഗ്ലീഷിനോട് ചാര്‍ളിയ്ക്ക് താല്പര്യമില്ലെത്രെ! അതിനവന് കാരണവുമുണ്ട്. 'machine' എന്നതിനെ 'മച്ചിനി' എന്നു വായിക്കാതെ 'മെഷീന്‍' എന്ന് പറയുന്നതിലെ വൈരുദ്ധ്യവും 'put'േ പുട്ട് പുട്ടാണെന്നിരിക്കെ 'but'േ ബുട്ട് ആവാതെ 'ബട്ട്' ആവുന്നതിലെ സ്ഥിരതയില്ലായ്മയും Knife എന്നെഴുതി 'നൈഫ്' എന്നുവായിച്ച് 'K' എന്ന അക്ഷരത്തെ പാഴാക്കാന്‍ കാണിക്കുന്ന ധാരാളിത്തവുമൊക്കെയാണ് കൊച്ചു ചാര്‍ളിയെ ഇംഗ്ലീഷ് വിരോധി ആക്കുന്നത്. ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ആണെന്നും അത് പഠിയ്ക്കാതെ ഭാവിയില്ലെന്നുമുള്ള സന്ദേശം അധ്യാപകന്റെ വായിലൂടെ തിരക്കഥാകൃത്ത് നമുക്ക് സിനിമയുടെ തുടക്കത്തില്‍ തന്നെ തരുന്നു. ഇംഗ്ലീഷ് വിരോധിയായ ചാര്‍ളിയെ മാഷ് സ്‌കൂളില്‍ നിന്നുതന്നെ പുറത്താക്കുകയാണ്.
പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം സ്‌പെയിനിലെ ഒരു സായാഹ്നം.
സ്വാഭാവികമായും കഥാനായകനായ ചാര്‍ളി(ദിലീപ്))യ്ക്ക് 16 വര്‍ഷത്തെ വളര്‍ച്ച ഉണ്ടാവണമല്ലോ. ഉണ്ടായിട്ടുണ്ട്. ട്വിങ്കിള്‍ ട്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍ പാടുന്ന ക്ലാസ്സില്‍ നിന്നും 16 വയസ്സ് വളര്‍ന്നാല്‍ ഏതാണ്ട് 2627 വയസ്സുകാരനാവണം ചാര്‍ളി. താഴെയുമാവാം. എന്നാല്‍ മൂപ്പ് ഇവിടെ ഇത്തിരി കൂടിയിട്ടുണ്ട്. കാഴ്ചയില്‍ ഒരു 3840 മതിയ്ക്കും. കണ്ടില്ലെന്ന് നടിച്ചേക്കുക. സിനിമയല്ലേ. പുതുമയായി കണ്ടാല്‍ മതി.
മിമിക്രി കലാകാരനും തട്ടുകട നടത്തിപ്പുകാരനും ഒറ്റയ്‌ക്കെടുത്താല്‍ ഉയരാത്തവിധം ജീവിതപ്രാരാബ്ദങ്ങള്‍ ഏറിയവനുമായ ചാര്‍ളി എന്ന യുവാവ് സ്‌പെയിനില്‍ കലാപ്രകടനത്തിനായി പോവുകയും തിരിച്ചുമടങ്ങാതെ അവിടെത്തന്നെ കുക്ഷി നിറയ്ക്കാനുള്ള വഴി തേടുകയും ചെയ്യുന്നിടത്താണ് കഥയുടെ ശരിയായ വളര്‍ച്ച തുടങ്ങുന്നത്. ആരുടെ ശബ്ദവും ഒരു തവണ കേട്ടാല്‍ മതി ചാര്‍ളിയ്ക്ക് അനുകരിയ്ക്കാന്‍! എന്‍.എസ് മാധവന്റെ 'വായന' എന്ന കഥയിലെ സുധാകരനെപ്പോലെ ആകാശത്തിലെ മേഘങ്ങളെ വായിക്കാനുള്ള കഴിവും ചാര്‍ളിയ്ക്കുണ്ട്.
നര്‍മ്മവും പ്രണയവും ചാലിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞല്ലോ? സ്‌പെയിനില്‍ നിന്നുള്ള നര്‍മ്മത്തിന്റെ തുടക്കം ചാര്‍ളിയുടെ വെളിയ്ക്കിറങ്ങലില്‍ നിന്നാണ്. വൃത്തിയും വെടിപ്പുമുള്ള വിജനമായ തെരുവില്‍ ഒരു കക്കൂസോ വെളിയ്ക്കിറങ്ങാനുള്ള ഒരു ഒളിയിടമോ കാണാതെ വിഷമിക്കുന്ന ചാര്‍ളിയുടെ ഭാവങ്ങളില്‍ നിന്നാണ് ചിരി തുടങ്ങുന്നത്. തെരുവ് വൃത്തിയും വെടിപ്പുമായി ഇടാന്‍ കാണിച്ച സ്‌പെയിന്‍കാരുടെ 'വൃത്തികേടിനെ'ക്കുറിച്ച് ചാര്‍ളി തന്നോട് തന്നെ പറയുമ്പോള്‍ ചിരി അതിന്റെ പാരമ്യതയില്‍ എത്തും. അതാണ് തിരക്കഥാകൃത്തിന്റെ ഉന്നം. വഴിവക്കില്‍ കണ്ട ഒരു സായിപ്പിനോട് ചാര്‍ളി തന്റെ 'ശോധനാഗ്രഹം' പച്ച മലയാളത്തില്‍ അവതരിപ്പിക്കുന്നു. പഴുത്ത സ്പാനിഷില്‍ സായ്പ്പ് ഉത്തരം കൊടുക്കുന്നു. ചാര്‍ളിയുടെ ഭാവാഭിനയവും ഇത്തരം ഒരു ദുര്‍ഘടസന്ധിയില്‍ അകപ്പെട്ടുപോവുന്നവന്റെ ശരീരഭാഷയും കണ്ട് ചിരിച്ചുപോവുന്ന നിഷ്‌കളങ്കരായ പ്രേക്ഷകര്‍ക്ക് പിന്നെ ചിരിച്ചുപിളര്‍ന്നുപോയ വായ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ തെല്ലു പാടു പെടേണ്ടി വരും. എന്തുകൊണ്ടാണ് തിരക്കഥാകൃത്ത് ചാര്‍ളിയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയിലും പ്രാവീണ്യം നല്‍കാതിരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? നായരമ്പലത്തിനെയോണോ പ്രേക്ഷകരുടെ മനസ്സ് പഠിപ്പിയ്ക്കുന്നത്. നല്ല കഥയായി.
മജീദ് (ഗോപാലകൃഷ്ണന്‍)എന്ന മലയാളിയുടെ പാതയോരഭക്ഷണ ശാലയില്‍ നളനായി ചാര്‍ളിയ്ക്ക് പണി തരപ്പെടുന്നു. മജീദ് ഒരു കലാകാരസ്‌നേഹിയും പ്രത്യേകിച്ച് ചാര്‍ളിയുടെ ഒരു ആരാധകനുമാണ്. 'സ്പാനിഷ് മസാല' എന്ന പേരില്‍ ചാര്‍ളി തയ്യാറാക്കിയ പ്രത്യേകയിനം ദോശയുടെ ഗന്ധം കഥാനായികയായ 'കാമില' (ഡാനിയേല സഹേരി)യുടെ മൂക്കിലടിയ്ക്കുന്നിടത്ത് ചാര്‍ളിയുടെ തലവര വലത്തേയ്ക്ക് ഇന്‍ഡിക്കേറ്ററിട്ട് സമൃദ്ധിയുടെ അതിവേഗപാതയിലേയ്യ്ക്ക് വഴിമാറി സഞ്ചരിയ്ക്കുന്നു. തുടക്കത്തില്‍ 'ഓമനത്തിങ്കള്‍ കിടാവോ' പാടിയ കിടാവാണ് കാമിലയെന്ന് അറിയുമ്പോള്‍ പ്രേക്ഷകര്‍ വിസ്മയിച്ച് പത്തുവട്ടം പമ്പ കടക്കും. സ്പാനിഷ് അമ്പാസ്സിഡറിന്റെ 'െ്രെഡവറായ' മേനോന്‍ ചാര്‍ളിയെ കൊട്ടാരത്തിലെ ചീഫ് കുക്കായി നിയമിക്കുന്നു. അങ്ങനെ കൊട്ടാരത്തിലെ കുശിനിയില്‍ ചാര്‍ളി നളനായി നിറഞ്ഞു. കൊട്ടാരം മുഴുവന്‍ ചിരിയുടെ പുക നിറഞ്ഞു.
കാമില അന്ധയായ പെണ്‍കുട്ടി ആണെന്ന സത്യം അറിയുമ്പോള്‍ പ്രേക്ഷകന്‍ ചിരിയ്ക്ക് അവധി നല്‍കി വിഷാദഭാവത്തെ മുഖത്ത് നിയമിക്കുന്നു. അതങ്ങനെയല്ലേ പാടുള്ളു. മറ്റൊരാളുടെ കുറവില്‍ ചിരിക്കരുതെന്ന ബോധം നമുക്കുണ്ടല്ലോ. അങ്ങനെയിരിക്കെ കണ്ടുകണ്ട് ബോറഡിച്ചപ്പോള്‍ ചുമ്മാ ഒരു രസത്തിന് കാമില അന്ധയായതല്ല. അതിനു പിന്നില്‍ ഞെട്ടിയ്ക്കുന്ന ഒരു കഥയുണ്ട്. കാമില ആയമ്മയുടെ മകനായ രാഹുലുമായി(കുഞ്ചാക്കോ ബോബന്‍) നല്ല കടുപ്പത്തിലുള്ള പ്രണയമായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അമ്പാസ്സിഡര്‍ എതിരു നില്‍ക്കുകയാണ്. മകള്‍ ആ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ പാവം അമ്പാസ്സിഡര്‍ അച്ഛന്‍ മകളുടെ കാമുകനെ കൊന്നുകളയുന്നു. ഇതില്‍ ദു:ഖിതയായ കാമില കാമുകി പിതാവിനെ ഉഗ്രമായൊന്ന് ശപിച്ച് ആത്മഹത്യചെയ്യാനെന്ന ഭാവത്തില്‍ ശീഘ്രം പടിക്കെട്ടുകള്‍ ഇറങ്ങി പോവുന്നു. ആവശ്യത്തിലേറെ ശീഘ്രമായിരുന്നതുകൊണ്ട് പടിക്കെട്ടില്‍ കാല്‍ വഴുതി താഴേയ്യ്ക്ക് ഉരുണ്ടു . അങ്ങനെ പോവുന്ന പോക്കിലാണ് റെറ്റിനയില്‍ രക്തം കട്ടപിടിച്ച് കാഴ്ച പോവുന്നത്. റെറ്റിന കണ്ണിലാണല്ലോ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് കാഴ്ച പോയത് (പൊതുവിഞ്ജാനം നല്‍കുന്നതിലും സിനിമ പിന്നിലല്ല)
രാഹുലിന്റെ ശബ്ദം അനുകരിച്ചും ദോശ ചുട്ടുകൊടുത്തും ചാര്‍ളി കാമിലയുടെ മനസ്സില്‍ കയറിക്കൂടുന്നു. രാഹുലിന്റെ(കുഞ്ചാക്കോ) കൂടെ കാമില നേരത്തെ ഒരു പാട്ടുപാടി നൃത്തം ചെയ്തതുകൊണ്ട് തുലനഭംഗിക്കായി ഒരു പാട്ട് ചാര്‍ളിയ്ക്കായും കൊടുത്തു. പാട്ടിന്റെ വരികളും ഈണവുമൊന്നും മനസ്സില്‍ നില്‍ക്കില്ലെങ്കിലും മുന്തിയ ചില സംഭവങ്ങള്‍ ഇതിനിടയില്‍ സംഭവിയ്ക്കുന്നുണ്ട്. അമ്പാസ്സിഡറിന്റെ പെങ്ങളുടെ കാലങ്ങളായി ഉളുക്കിക്കിടന്നിരുന്ന കഴുത്ത് ചാര്‍ളി തിരുമ്മി നേരെയാക്കുകയും കാമിലയുടെ കണ്ണിനുള്ള ട്രീറ്റ്‌മെന്റ് അവസാനഘട്ടത്തില്‍ എത്തുകയും ചെയ്തു. പാട്ട് തീരുമ്പോള്‍ കാമിലയുടെ കണ്ണിന് പാതി കാഴ്ച കിട്ടി. ഹല്ലേലൂയ. സ്‌തോത്രം.
ചാര്‍ളിയുടെ കാമിലയോടുള്ള സമീപനത്തിലും പരിചരണത്തിലും സംപ്രീതനായ അമ്പാസ്സിഡര്‍ മകളെ ചാര്‍ളിയ്ക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. മേനോന്‍ വഴി ഈ വിവരം ചാര്‍ളിയെ അറിയിക്കുന്നു. കേട്ടാപാതി കേള്‍ക്കാത്ത പാതിയെന്നപോലെ ചാര്‍ളി നാട്ടില്‍ നിന്ന് തന്റെ അമ്മയെ വിളിയ്ക്കാന്‍ യാത്രയായി. അമ്പാസ്സിഡര്‍ തന്റെ കടമ നിര്‍വ്വഹിച്ച നിര്‍വൃതിയില്‍ ഹോം തീയേറ്ററില്‍ പോയി ഒരു സി.ഡി യിട്ട് കണ്ടു കൊണ്ടിരിയ്ക്കുന്നു. 'കണ്ടു കണ്ടങ്ങിരിയ്ക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ ' എന്ന ആപ്തവാക്യമനുസരിച്ച് അമ്പാസ്സിഡറിന്റെ ഹൃദയം പണിമുടക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരത്തെ മൃതശരീരമാക്കി മാറ്റി. അതേ സമയം തന്നെ കാമിലയുടെ കണ്ണിന്റെ ബാക്കിയുണ്ടായിരുന്ന കാഴ്ച മടങ്ങി വരികയും ചെയ്തു. മടങ്ങി വന്നത് കാഴ്ച മാത്രമല്ല. അമ്പാസ്സിഡറിന്റെ ബോഡി കാണാനായി മരണപ്പെട്ടുപോയ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) പച്ചജീവനോടെ വന്നു. ഇവിടെ ഇന്റര്‍വെല്‍. നാടകീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ഭൂരിപക്ഷം പ്രേക്ഷകരും ബെന്നിയുടെ പ്രതിഭ ഊറിയിറങ്ങുന്ന തൂലികയെ മനസ്സുകൊണ്ട് നമസ്‌കരിച്ച് മൂത്രമൊഴിയ്ക്കാന്‍ പോലും മറന്ന് അവനവന്റെ സീറ്റിലിരുന്നു.
ബാക്കി പറയണോ? എന്തിന്? കാമിലയെ ആര് വിവാഹം കഴിയ്ക്കും എന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ?
പപ്പനായി അഭിനയിച്ച നെല്‍സണ്‍ തന്റെ റോള്‍ ഗംഭീരമാക്കിയെന്ന് പറയാതെ വയ്യ. വളരെ കൂളായ അഭിനയം. രസകരം. ദിലീപിന് വേണ്ടി തയ്പ്പിച്ചതുകൊണ്ട് വേഷം അദ്ദേഹത്തിനും ഇണങ്ങി. ബിജുമേനോന്‍ പതിവുപോലെ തന്നെ ഗുമ്മായിട്ടുണ്ട്. ലോകനാഥന്റെ ക്യാമറ സ്‌പെയിനിനെ തെറ്റില്ലാത്തവിധം ഒപ്പിയെടുത്തിട്ടുണ്ട്. കാളപ്പോരും തക്കാളിയേറുമൊക്കെ വേണ്ടത്ര നന്നായോ എന്നും സംശയം. രഞ്ജന്‍ എബ്രാഹം വെടിപ്പായി കത്രിച്ചടുക്കി. വിദ്യാസാഗര്‍ നിരാശപ്പെടുത്തിയോ? 8 കോടിയോളം രൂപയാണ് ഈ ചിത്രത്തിനായി മുടക്കിയതെന്ന് കേള്‍ക്കുന്നു. അത് സത്യമാണെങ്കില്‍ ഇങ്ങനെ ഒരു ചിത്രമൊരുക്കാനായി ഇത്തരമൊരു സാഹസത്തിന് ശ്രീ. നൌഷാദ് തുനിഞ്ഞിറങ്ങണമായിരുന്നോ? കൂടെയിറങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തുന്നതാണെന്ന് തോന്നാം. പക്ഷേ, അങ്ങനെയൊരു താരതമ്യം നല്‍കുന്ന ആനുകൂല്യം പറ്റിയാണോ ഒരു ലാല്‍ജോസ് സിനിമ നിലകൊള്ളേണ്ടത്?

നിരാലംബര്‍ക്ക് ആശ്വാസമായി ഷെയറിംഗ് കെയര്‍
കോര്‍ക്ക്: അയര്‍ലണ്ടിലെ ജീവകാരുണ്യസംഘടനയായ ഷെയറിംഗ് കെയര്‍ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോര്‍ക്ക് സൈമണ്‍ കമ്മ്യൂണിറ്റിയുമായി സഹകരിച്ച്
അയര്‍ലണ്ടിലെ നിരാലംബരായവര്‍ക്ക് ക്രിസ്‌മസ് ദിനത്തില്‍ ഒരു നേരത്തെ ആഹാരം
നല്‍കി. കഴിഞ്ഞ മാസം ഷെയറിംഗ് കെയര്‍ 'വില്‍ട്ടണ്‍ ഡിന്നര്‍ ഈവനിംഗ്' എന്ന
പേരില്‍ ധനസമാഹരണ പരിപാടി നടത്തിയിരുന്നു. ഷെയറിംഗ് കെയറിന്റെ ഇതു വരെയുള്ള
പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്ക് ഭാരവാഹികള്‍ നന്ദി അറിയിച്ചു. കൂടുതല്‍
വിവരങ്ങള്‍ക്ക് ഷെയറിംഗ് കെയറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Sunday, 22 January 2012
സ്‌നേഹ വാത്സല്യം ഭക്‌തിഗാന ആല്‍ബം പ്രകാശിപ്പിച്ചു
നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയില്‍, ഷെറിന്‍, ബിനു എന്നിവര്‍
ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചു.
മധു ബാലകൃഷ്‌ണന്‍, കെസ്‌റ്റര്‍, ഷിബു, വിത്സണ്‍ പിറവം, എലിസബത്ത് രാജു, സിസിലി,റോസ്‌മി, ജ്യോതി എന്നിവരാണ് 13 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സുബിന്‍, അലക്‌സ്, ശ്യാം എന്നിവര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ക്രിസ് ഓടിയോസാണ് ആല്‍ബത്തിന്റെ ഇന്ത്യയിലെ വിപണനം ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ തോമസ് സ്വാഗതവും, ഗാനരചയിതാവ് സാബു കൊല്ലംമാലില്‍ നന്ദിയും പറഞ്ഞു.
'സ്പാനിഷ് മസാല' കോര്‍ക്കില്‍ പ്രദര്‍ശിപ്പിക്കുന്നു
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ
സംഘടനയായ ഷെയറിംഗ് കെയറിന്റെ ധനശേഖരണാര്‍ത്ഥം ഏറ്റവും പുതിയ മലയാള ചിത്രമായ
'സ്പാനിഷ് മസാല' ഫെബ്രുവരി നാലിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കോര്‍ക്ക്
സിറ്റിയില്‍ ഉള്ള ബ്ലാക്ക് പൂള്‍ റീല്‍ പിക്ച്ചറില്‍ പ്രദര്‍ശിപ്പിക്കുന്നു.
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ്-കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ റൊമാന്റിക് കോമഡി ചിത്രം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കേരളത്തില്‍ ചികിത്സക്കായി രണ്ടുപേര്‍ക്ക് 50,000 രൂപ വീതം ധനസഹായം എത്തിക്കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞുവെന്നും കഴിഞ്ഞ വര്‍ഷവും കേരളത്തിലെ വിവിധ മേഖലകളില്‍ സഹായം എത്തിച്ചിരുന്നതായും സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 087392412, 0879355632, 0851688881, 0862197719.

Kerala Strikers
ഹൈദരാബാദില്‍ തലനാരിഴ വ്യത്യാസത്തില്‍ വിജയം കൈവിട്ട മോഹന്‍ലാലിന് കൂട്ടര്‍ക്കും
കൊച്ചിയില്‍ സ്വപ്‌നതുല്ല്യമായ വിജയം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സ്വന്തം
തട്ടകത്തില്‍ മുംബൈ ഹീറോസിനെ പത്ത് വിക്കറ്റിനാണ് കേരള സ്‌ട്രൈക്കേഴ്‌സ്
തകര്‍ത്തത്. ലീഗിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. രാജീവ് പിള്ളയുടെ (75
നോട്ടൗട്ട്) സ്വപ്തുല്ല്യമായ ബാറ്റിങ്ങും ബിനീഷ് കോടിയേരിയുടെ (നാലു വിക്കറ്റ്)
മികവുറ്റ ബൗളിങ്ങുമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ചെന്നൈ
റൈനോസിനോടാണ് കേരളം തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ മികവുറ്റ ബൗളിങ് കൊണ്ടാണ് കേരളം ആദ്യം കടിഞ്ഞാണിട്ടു നിര്‍ത്തിയത്. ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. നാലു വിക്കറ്റെടുത്ത ബിനീഷ് കോടിയേരിയുടെയും രണ്ടു വിക്കറ്റെടുത്ത ഉണ്ണി മുകുന്ദന്റെയും സൈജു കുറുപ്പിന്റെയും ബൗളിങ്ങാണ് കേരളത്തിന് തുണയായത്. വരുണ്‍ ബദോല (25), ഷബീര്‍ (25) എന്നിവരാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഓപ്പണര്‍ ദല്‍ഗ 16 ഉം റിതേഷ് 15 ഉം റണ്‍സെടുത്തു. ഒരുവേള മികച്ച സ്‌കോറിലേയ്ക്ക് മുന്നേറുമെന്ന് കരുതിയ മുംബൈയെ മാറിമാറിവന്ന കേരള ബൗളര്‍മാര്‍ ശരിക്കും വരിഞ്ഞുകെട്ടുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ബിനീഷ് മൂന്ന് വിക്കറ്റെടുത്തു. പതിനെട്ടാം ഓവര്‍ മോഹന്‍ലാലാണ് എറിഞ്ഞത്. ഒരു ക്യാച്ച് നഷ്ടപ്പെട്ട ഈ ഓവറില്‍ പതിനൊന്ന് റണ്‍സ് വിട്ടുകൊടുക്കേണ്ടിയും വന്നു. ഇതുള്‍പ്പടെ മൊത്തം മൂന്ന് ക്യാച്ചുകള്‍ സ്‌ട്രൈക്കേഴ്‌സ് നഷ്ടമാക്കിയെങ്കിലും അവസാന ഓവറില്‍ മണിക്കുട്ടന്‍ എടുത്ത ക്യാച്ച് ശരിക്കും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതായിരുന്നു.
129 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാര്‍ ശരിക്കും നന്നായി സൂത്രണം ചെയ്താണ് ഓരോ പന്തും കളിച്ചത്, ഓരോ റണ്ണും നേടിയത്. ശരിക്കും അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു രാജീവ് പിള്ളയുടെ ബാറ്റിങ് പ്രകടനം. അത്ര കൃത്യവും സാങ്കേതികത്തികവുമുറ്റതായിരുന്നു ഓരോ ഷോട്ടും. ഒരുവേളയിലും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. 38 എക്‌സ്ട്രാസ് വിട്ടുകൊടുത്ത മുംബൈ ഫീല്‍ഡിങ്ങിലും മോശപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

Thursday, 19 January 2012
Sebastain Paul
കേള്‍ക്കരുതാത്തത് കേള്‍ക്കേണ്ടി വരുന്നത് നമ്മുടെ ദുര്യോഗമാണ്. മുസ്ലിം ലീഗുകാരും പത്രപ്രവര്‍ത്തകരുമടക്കം 258 മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചിട്ടില്ളെങ്കിലും പത്രപ്രവര്‍ത്തക യൂനിയന്‍െറ ശക്തമായ പ്രതികരണമുണ്ടായി. ഡി.ജി.പിയുടെ ദുര്‍ബലമായ വിശദീകരണത്തോടെയും അതിന്‍െറ അടിസ്ഥാനത്തിലുള്ള മന്ത്രിസഭയുടെ തൃപ്തികരമല്ലാത്ത തീരുമാനത്തോടെയും അവസാനിപ്പിക്കാവുന്നതല്ല മാധ്യമത്തിലൂടെ പരസ്യമാക്കപ്പെട്ട സര്‍ക്കാറിന്‍െറ രഹസ്യനീക്കം ഉയര്‍ത്തുന്ന ആശങ്ക.
മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള നീക്കത്തെ അതീവഗുരുതരമായാണ് കാണേണ്ടത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ദുരുപദിഷ്ടമായ നീക്കമാണത്. വല വിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പൊലീസിന് അധികാരമുണ്ട്. എന്നാല്‍, സ്വകാര്യസ്വത്തിലോ സ്വകാര്യതയിലോ കടക്കണമെങ്കില്‍ നിയമം അനുവദിക്കണം. ഭൗതികലോകത്തെപോലെ സൈബര്‍ ലോകത്തും ഈ വിലക്ക് ബാധകമാണ്.
ഈ വിലക്ക് രഹസ്യമായി മറികടക്കുന്നതിനാണ് ഭരണകൂടവും ഭരണകൂടത്തിന്‍െറ ഏജന്‍സികളും ശ്രമിക്കുന്നത്. ആദിയില്‍ കിങ്കരന്മാരുടെ ഒളിഞ്ഞുനോട്ടമായിരുന്നു. പിന്നെ, കത്തുകള്‍ പൊട്ടിക്കുന്നതും ടെലിഫോണ്‍ ചോര്‍ത്തുന്നതും വ്യാപകമായി. ആരുടെ കത്തും നിയമപരമായി പൊട്ടിച്ചു വായിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജീവ് ഗാന്ധി തപാല്‍ നിയമം ഭേദഗതി ചെയ്തത്. സെയില്‍ സിങ് ഒപ്പിടാന്‍ വിസമ്മതിച്ചതുകൊണ്ട് അത് നിയമമായില്ല. പക്ഷേ, നനഞ്ഞ തുണിയില്‍ ചൂടുള്ള തേപ്പുപെട്ടി വെച്ച് പശയിളക്കുന്ന സാങ്കേതികവിദ്യ ഇപ്പോഴും പ്രയോഗത്തിലുണ്ട്. ആരുടെ ഫോണും അനായാസം ചോര്‍ത്താം. ആരുടെ വര്‍ത്തമാനവും രഹസ്യമായി രേഖപ്പെടുത്താം. നമ്മുടെ സ്വകാര്യതയില്‍ പൊലീസിന്‍െറ അദൃശ്യവും നിയമവിരുദ്ധവുമായ സാന്നിധ്യമുണ്ട്.
കുളിക്കടവിലെ ഒളിനോട്ടം പോലെ ഇത്തരം പ്രവൃത്തികള്‍ മാന്യതക്കു നിരക്കുന്നതല്ളെന്ന തിരിച്ചറിവ് പരിഷ്കൃതസമൂഹത്തിനുണ്ട്. ഈ തിരിച്ചറിവ് നിയമത്തിന്‍െറ ഭാഷയില്‍ സ്വകാര്യത എറിയപ്പെടുന്നു. വിലപ്പെട്ടതും അലംഘനീയവുമായ മനുഷ്യാവകാശമായി സ്വകാര്യത ഇന്ന് പരിഗണിക്കപ്പെടുന്നു. എന്നാല്‍, അനഭിമതരാകുന്ന വിഭാഗങ്ങള്‍ക്ക് പല അവകാശങ്ങള്‍ക്കൊപ്പം ഇതും നിഷേധിക്കാവുന്നതാണെന്ന് ഭരണകൂടങ്ങള്‍ കരുതുന്നു. മുസ്ലിം ലീഗില്ളെങ്കില്‍ യു.ഡി.എഫ് ഇല്ളെന്ന അവസ്ഥയിലും കേരളത്തിലെ മുസ്ലിംകള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ എന്തിന് വെറുതെ അമേരിക്കയെയും മോഡിയെയും കുറ്റപ്പെടുത്തണം.
ഒളികാമറയും ഒളിഞ്ഞുനോട്ടവും മാധ്യമപ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുണ്ട്. സ്റ്റിങ് ഓപറേഷന്‍െറ സാധുതയെക്കുറിച്ച് ഇനിയും അന്തിമവാക്കായിട്ടില്ല. വിലക്കപ്പെട്ട ഇടങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടെന്നു വെക്കാനാവില്ല. അതുകൊണ്ടാണ് പ്രവേശമില്ലാത്തിടത്ത് അവര്‍ ചിപ്പ് വെക്കുന്നത്. എന്നാല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിനു പ്രത്യാഘാതമുണ്ടാകും. റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ കിരീടത്തിലെ വജ്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ലണ്ടനിലെ ന്യൂസ് ഓഫ് ദ വേള്‍ഡ് പൊടുന്നനെ അടച്ചുപൂട്ടേണ്ടി വന്നത് വാര്‍ത്താശേഖരണത്തിന്‍െറ ഭാഗമായി ടെലിഫോണ്‍ ചോര്‍ത്തല്‍ എന്ന നിയമവിരുദ്ധപ്രവര്‍ത്തനം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ്.
‘1984’ എന്ന പ്രവചനകൃതിയില്‍ ജോര്‍ജ് ഓര്‍വെല്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ 1984നു മുമ്പേ ദൃശ്യമായി. വാട്ടര്‍ഗേറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനത്ത് ചാരപ്പണിക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചതിന്‍െറ അനന്തരഫലമായിരുന്നു പ്രസിഡന്‍റ് നിക്സന്‍െറ അപമാനകരമായ രാജി. രാജീവ് ഗാന്ധിയുടെ വസതിയില്‍ പൊലീസ് നടത്തിയ നിരീക്ഷണം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചപ്പോഴാണ് ചന്ദ്രശേഖറിന്‍െറ മന്ത്രിസഭ നിലംപതിച്ചത്. കര്‍ണാടകയിലെ ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദമായപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തമേറ്റ് രാമകൃഷ്ണ ഹെഗ്ഡേക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇപ്രകാരം ഗുരുതരമായ ഭവിഷ്യത്തിനു ഇടയാകുന്ന അധാര്‍മിക പ്രവൃത്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് നടത്തിയത്. ഭാര്യയുടെ വിശ്വസ്തത ഉറപ്പാക്കുന്നതിന് ഡിറ്റക്ടീവിനെ നിയോഗിക്കുന്നതിനു സമാനമായ അധമകൃത്യമാണ് തനിക്കു താങ്ങായി നില്‍ക്കുന്ന മുസ്ലിം ലീഗിന്‍െറ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ചത്. മുസ്ലിംകള്‍ അനുഭവിക്കുന്ന അന്യതാബോധത്തിനു ആക്കം കൂട്ടുന്ന കാര്യമായതിനാല്‍ ഇത് അവരുടെ കാര്യമെന്നു കരുതി നിശ്ശബ്ദമാകാന്‍ പൊതുസമൂഹത്തിനു കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍കൂടി അതിനിരയാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനു പ്രതിഷേധിക്കാതിരിക്കാനുമാവില്ല.
ആരില്‍നിന്നോ കിട്ടിയ ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതെന്ന അന്വേഷണം മാത്രമാണ് പൊലീസ് നടത്തിയതെന്ന ഡി.ജി.പിയുടെ വിശദീകരണം വിശ്വസനീയമല്ല. അയാളില്‍നിന്നുതന്നെ കിട്ടാവുന്ന വിവരം മാത്രമാണത്. അല്ളെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ഉണ്ടാകുമായിരുന്നു. വഹാബും സമദാനിയും ഉള്‍പ്പെടെ ലിസ്റ്റില്‍ കണ്ട പേരുകാര്‍ രഹസ്യമായി ഇ-മെയില്‍ വിലാസം സൂക്ഷിക്കുന്നവരല്ല. ഡി.ജി.പി പറഞ്ഞതുപോലെ അവരുടെ പേരില്‍ ആരെങ്കിലും വ്യാജവിലാസം ഉണ്ടാക്കിയിട്ടുണ്ടോ എന്ന അന്വേഷണമാണ് പൊലീസ് നടത്തിയതെങ്കില്‍ അവരാരും അങ്ങനെയൊരു പരാതി നല്‍കിയിട്ടുമില്ല.
പൗരസമൂഹത്തിന്‍െറ സ്വകാര്യതയിലേക്ക് പട്ടാളവും പൊലീസും അതിക്രമിച്ചു പ്രവേശിക്കരുതെന്ന കല്‍പന മാഗ്നാ കാര്‍ട്ട മുതലുള്ളതാണ്. പൊലീസിന്‍െറ അര്‍ധരാത്രിയിലെ ഭവനസന്ദര്‍ശനത്തെ ചോദ്യംചെയ്ത കേസില്‍നിന്നാണ് സ്വകാര്യത എന്ന മൗലികാവകാശം സുപ്രീംകോടതി വികസിപ്പിച്ചെടുത്തത്. പൊലീസിന്‍െറ വിളി കേള്‍ക്കാതെ ഉറങ്ങുന്നതിനുള്ള ജനങ്ങളുടെ അവകാശം ജസ്റ്റിസ് മാത്യു പ്രഖ്യാപിച്ച വര്‍ഷംതന്നെ പതിനായിരക്കണക്കിനു വാതിലുകള്‍ അര്‍ധരാത്രി പൊലീസ് ചവിട്ടിത്തുറന്നു. അത് അടിയന്തരാവസ്ഥ. ആ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന തെറ്റാണ് മെയില്‍ ചോര്‍ത്തലിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് ചെയ്തത്.
സെന്‍സര്‍ഷിപ്പിനു സമാനമായ നിയന്ത്രണമാണ് ചോര്‍ത്തല്‍. സ്വതന്ത്രമായ വിവരശേഖരണം അതോടെ അസാധ്യമാകുന്നു. രഹസ്യത്തില്‍ വിനിമയം ചെയ്യപ്പെടുന്ന വിലപ്പെട്ട വസ്തുവാണ് വാര്‍ത്ത. രഹസ്യത്തില്‍ നല്‍കുന്നയാളിന്‍െറ പേരും രഹസ്യമായിരിക്കും. മാധ്യമപ്രവര്‍ത്തകന്‍െറ സ്വാതന്ത്ര്യത്തിന്മേലുള്ള അപകടകരമായ കൈയേറ്റമാണ് ചോര്‍ത്തല്‍ എന്ന നാണംകെട്ട ഏര്‍പ്പാട്. ടെലിഫോണായാലും ഇ-മെയിലായാലും ചോര്‍ത്തലിന്‍െറ സാധ്യത നിലനില്‍ക്കുമ്പോള്‍ സ്വതന്ത്രവും കാര്യക്ഷമവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകും. അതാകാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; പക്ഷേ സ്വതന്ത്രസമൂഹത്തിന്‍െറ ആഗ്രഹം അതല്ല.
രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തുന്നയാളെ വിസില്‍ ബ്ളോവറെന്നാണ് വിളിക്കുന്നത്. അവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. അതു തടയുന്നതിനുള്ള നിയമപരമായ പരിരക്ഷ നല്‍കാന്‍ പാര്‍ലമെന്‍റ് തയാറായി. വിവരങ്ങള്‍ നല്‍കാന്‍ തയാറുള്ളവരുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയുമ്പോഴാണ് പൊതുതാല്‍പര്യമുള്ള വാര്‍ത്തയുണ്ടാകുന്നത്. പൊലീസിന്‍െറ നിരീക്ഷണത്തില്‍ ഈ പ്രവര്‍ത്തനം അസാധ്യമാകും.
ഗുരുതരമായ ഈ വിപത്തിനെക്കുറിച്ചുള്ള അറിയിപ്പാണ് മാധ്യമം വാര്‍ത്തയിലൂടെ നമുക്ക് ലഭിച്ചത്. വിപത്തിനെ മുളയിലേ നുള്ളിക്കളയുന്നതിനു പകരം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാകൃതമായ ഈ സമീപനം ഉമ്മന്‍ ചാണ്ടി ഒൗദ്യോഗികനയമായി സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്. ജയിലിലെ ഫോണ്‍വിളി പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ നിലപാട് പൊലീസിന്‍െറ ചോര്‍ത്തല്‍ വെളിപ്പെടുത്തിയ മാധ്യമത്തിനെതിരെ ആവര്‍ത്തിക്കാനാണോ നീക്കം? ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും സംപ്രീതരായേക്കാം. പക്ഷേ, അത്തരക്കാരുടെ സംതൃപ്തിയില്‍ സ്വാതന്ത്ര്യബോധമുള്ള പൊതുസമൂഹത്തിന് പങ്കുചേരാനാവില്ല.

Anto Antony
കോട്ടയം: ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികള്‍ക്കു വേണ്ടി, പ്രവാസി വോട്ടവകാശം
ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയ പത്തനംതിട്ട എം.പി.
ആന്റോ ആന്റണിക്ക് ഫോമയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം ലഭിച്ചു.
കോട്ടയത്തു നടന്ന ഫോമാ കണ്‍വെന്‍ഷനില്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍
അവാര്‍ഡ് പ്രഖ്യാപിച്ചു.
പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു രാഷ്ര്‌ടീയ പ്രവര്‍ത്തകനാണ് ആന്റോ ആന്റണിയെന്നും എല്ലാ പ്രവാസി വിഷയങ്ങളിലും ആത്മാര്‍ത്ഥ പ്രവര്‍ത്തനം കൊണ്ട് കേരള ജനതയിലും, പ്രവാസികളിലും ഇടം നേടിയ മറ്റൊരു രാഷ്ര്‌ടീയ പ്രവര്‍ത്തകന്‍ ഉണ്ടോ എന്ന് സംശയമാണെന്നും അവാര്‍ഡ് നല്‍കികൊണ്ട് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.
അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തെ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നുവെന്നും പ്രവാസികളുടെ എം.പി.യായിട്ട് അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ , സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.അനില്‍ പെണ്ണുക്കര അറിയിച്ചയാണിത്.

London Malayalie Council
| ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം ബേബി കാക്കശ്ശേരിക്ക് | ||
|
ഉന്നതരായ കവികളൊക്കെ മനുഷ്യത്വരഹിതമായ സമൂഹത്തിന്റെ തിന്മകളും പൊങ്ങച്ച-പൊള്ളത്തരങ്ങളുമൊക്കെ തുറന്നെഴുതുന്നവരാണെന്നും അവരുടെ കവിതകള്‍ കരുത്തും ശക്‌തിയുമുള്ളവയാണെന്നും അതിന്റെ മഹത്വം കാലങ്ങളിലായി വായിക്കുന്ന മനുഷ്യരില്‍ അനുഭവസമ്പത്ത് വര്‍ധിപ്പിക്കുമെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യാഷ് അവാര്‍ഡും പ്രശസ്‌തി പത്രവും കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0141 634 9884, 0795 1585 396. |
Corck Syro Malabar Community
| കോര്‍ക്ക് സീറോ മലബാര്‍ കാമ്മ്യൂണിറ്റിയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു | ||
ട്രസ്‌റ്റിമാരായി വിനോദ് മാണി, സിറിയക്ക്.സി.ജോസ്, തോമസ് ചാക്കോ, എബ്രഹാം തോമസ് എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങള്‍ ആയി ലാലി വര്‍ഗീസ്, റോബിന്‍ ജോണ്‍, ഷീല ജോണ്‍സന്‍, രാജു ജോണ്‍, സണ്ണി തോമസ്, ജെയ്‌സന്‍ ജോസഫ്, ഷാജി കുര്യന്‍,ബിജു ചീരംകുന്നേല്‍, ബാബു ഇമ്മാനുവേല്‍, എന്നിവരെയും തിരഞ്ഞെടുത്തു. സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ മുന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് റവ. പോള്‍ പയ്യമ്പള്ളി നന്ദി രേഖപ്പെടുത്തി. കമ്മ്യൂണിറ്റിയെ ആത്മാര്‍ഥമായി നയിക്കാന്‍ പുതിയ അംഗങ്ങളെ റവ.പോള്‍ പയ്യമ്പള്ളി അംഗങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. |
Subscribe to:
Comments (Atom)