ഡബ്ലിന്‍: വികസനകാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ മെമ്മോറിയല്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം.
പ്രവാസി മലയാളികളുടെ അകമഴിഞ്ഞ സഹകരണം കാരണമാണ് നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമായത്.
ലീഡറുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ചാണ് അവാര്‍ഡ്ദാന ചടങ്ങ് ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഐ.ഒ.സി പ്രസിഡന്റ് എമി സെബാസ്റ്റ്യന്റെ അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ കോര്‍ക്കിലെ വിദ്യാര്‍ഥികളായ സിയാ സിറിയക്, നിഖില്‍ ജേക്കബ്ബ് എന്നിവര്‍ക്കും. ഐ.ഒ.സി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളായ കെ.കെ
കൃഷ്ണദാസ്, ഗിരീഷ് പണിക്കര്‍, സുജ സാബു എന്നിവര്‍ക്കും ഞായറാഴ്ച ഉച്ചയ്ക്ക് 1:30ന് താലയില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ ജോയല്‍ റെജി & ക്‌ളൗഡിയ റെജി, ജോയല്‍ ബാബു & ഐശ്വര്യ കുര്യന്‍, സ്റ്റീവ് വര്‍ഗീസ് & ചാള്‍സ് തോമസ്
എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. വിനോദ് മേനോന്‍ (വെബ് ഡിസൈനര്‍), ബിജു കുര്യന്‍ (ഗ്രാഫിക് ഡിസൈനര്‍),
അലക്‌സാണ്‍ടര്‍ തോമസ് (ക്വിസ് മാസ്റ്റര്‍) എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം ലഭിച്ചു.
വി.ഡി.രാജന്‍ (മലയാളം), രാജു കുന്നക്കാട് (പ്രവാസി കേരള കോണ്‍ഗ്രസ് (എം), ജെമിനി തരകന്‍ (ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍), സാബു കല്ലിങ്കല്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍) ഡേവിഡ് ( നെടുമ്പാശേരി ഫാമിലീസ് ഇന്‍ അയര്‍ലന്‍ഡ്), ലൈജു ജോസ് (ഓവര്‍സീസ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍), ജിന്‍സ് കൈതവന (ചെയര്‍മാന്‍, ഒ.ഐ.സി.സി)
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഐ.ഒ.സി സെക്രട്ടറി ബെന്നി കണ്ണമ്പുഴ സ്വാഗതവും ഐ.ഒ.സി ഡബ്ലിന്‍ കൗണ്ടി പ്രസിഡന്റ് ജോജി എബ്രാഹം നന്ദിയും പറഞ്ഞു. മനോജ് മെഴുവേലി, ബേബി പെരേപ്പാടന്‍, ജിസോയ് വര്‍ഗീസ്, ഡോ.സുമേഷ് മഹാരാജ്, ജോസഫ് പീലിയാനിക്കല്‍, ജൂവല്‍, സുനില്‍ തോമസ്, അനിത് എം.ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment